ഈ വർഷം ശൈത്യകാല കാലാവസ്ഥയുടെ വരവ് ഒന്റാറിയോയെ അതിഭീകരമായി ബാധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് പ്രവിശ്യയിൽ സാധാരണയെക്കാൾ കൂടുതൽ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാക്കും. കഴിഞ്ഞ ഇരുപത് വർഷത്തെ അപേക്ഷിച്ച് ശൈത്യകാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ പ്രവചനമനുസരിച്ച്, കാനഡയുടെ ഭൂരിഭാഗവും സാധാരണ താപനിലയേക്കാൾ താഴുമെന്നാണ്. ഒന്റാറിയോ മുതൽ ന്യൂഫൗണ്ട്‌ലാൻഡ് വരെ വേനൽ അധികകാലം കൂടുതൽ കാലം നിലനിൽക്കില്ല എന്നാണ്. ഒന്റാറിയോ, ക്യൂബെക്ക്, അറ്റ്ലാന്റിക് തുടങ്ങി കാനഡയുടെ ചില ഭാഗങ്ങൾ എന്നിവയ്ക്ക്, ഈ പാറ്റേണിലെ മാറ്റം കഴിഞ്ഞ 20 വർഷങ്ങളിൽ പലപ്പോഴും കണ്ടതിനേക്കാൾ വേഗത്തിൽ ശൈത്യകാലത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ലോക കാലാവസ്ഥായിൽ വന്ന വ്യതിയാനം കാനഡയിലും നല്ല രീതിയിൽ പ്രതിഫലനം ഉണ്ടാക്കുമെന്ന് ലോക കാലാവസ്ഥാ സംഘടന മുൻകൂട്ടി പറഞ്ഞിരുന്നു. ഈ വർഷം കൂടുതൽ ശൈത്യകാലം ഉണ്ടായിരിക്കുമെന്നും, അവധിക്കാലത്തും അതിനുശേഷവും കാലാവസ്ഥയിൽ മാറ്റമുണ്ടാകില്ലായെന്ന് കനേഡിയൻ കാലാവസ്ഥാ പ്രവർത്തന ശൃംഖല പറഞ്ഞിട്ടുണ്ട്. എല്ലാവരും മുൻകൂട്ടി തന്നെ ശൈത്യകാല ജാക്കറ്റുകളും ബൂട്ടുകളും തയാറാക്കി, സുരക്ഷിതരായി ഇരിക്കൂ.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു