November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

പാലില്ല വെള്ളമില്ല ബ്രിട്ടനിൽ പ്രതിസന്ധി രൂക്ഷം

ബ്രക്സിറ്റും കൊറോണയും തീർത്ത പ്രതിസന്ധികളിൽ ജീവിതമാകെ തകിടം മറിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ ബ്രിട്ടീഷുകാർ. ബ്രിട്ടനിലെ ഭൂരിഭാഗം സൂപ്പർമാർക്കറ്റുകളിലും ആവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. പാലും വെള്ളവും വാങ്ങുന്നതിന് വരെ നിരവധി കടകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ് യുകെയിൽ ഇപ്പോൾ നിലനിൽക്കുന്നത്. ആഗോളതലത്തിൽ കൊറോണ വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് അതിന് പുറമെ ബ്രക്സിറ്റും യുകെയ്ക്ക് ഇരുട്ടടിയായി മാറിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് ബ്രിട്ടനിൽ ഇത്തരത്തിൽ ഭക്ഷ്യ ക്ഷാമം നേരിട്ടു വരികയാണ്. ബ്രക്സിറ്റിന് പിന്നാലെയാണ് അവശ്യ വസ്തുക്കളുടെ ക്ഷാമം രൂക്ഷമാകുന്നത്. പല കടകളിലും അവശ്യ വസ്തുക്കളായ പാൽ, വെള്ളം തുടങ്ങിയവയുടെ അലമാരകൾ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. മക്ഡൊണാൾഡിൽ മിൽക്ക് ഷെയ്കുകൾക്കും പബുകളിൽ ബിയറുകൾക്കും ഇപ്പോൾ ബ്രിട്ടനിൽ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ്  ആഗോള തലത്തിൽ തന്നെ വളരെയേറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടനെ വെട്ടിലാക്കിയത് കോവിഡ് മാത്രമല്ല ബ്രക്സിറ്റ് കൂടിയാണ്.

47 വർഷത്തെ ബന്ധത്തിന് ശേഷമാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.  പലർക്കും ഇത് വിസ്മയകരമായ നിമിഷമാണ് എന്നായിരുന്നു ബ്രക്സിറ്റ് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. എന്നാൽ ബ്രക്സിറ്റിന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ബ്രിട്ടനിലെ പ്രതിസന്ധി രൂക്ഷമാക്കിയത്.

About The Author

error: Content is protected !!