കാനഡയിലെ ഇൻഡോ-കാനഡ ആർട്‌സ് കൗൺസിലും നയാഗ്ര മലയാളി സമാജവും സംയുക്തമായി കാനഡ ദീപാവലി റാസ്മാറ്റസ് സംഘടിപ്പിച്ചു. എല്ലാ വർഷവും സംഘടിപ്പിക്കുന്ന റാസ്മാറ്റസ് ഈ വർഷവും വേറിട്ട് നിന്നു എന്നത് ഇന്ത്യക്കാർക്ക് അഭിമാനമായി മാറി. നയാഗ്ര മലയാളി സമാജത്തിന്റെ ശിങ്കാരിമേളം, നയാഗ്ര സിംഫണി ഓർക്കസ്ട്രയുടെ പരിപാടികളും ഇതിൽ വേറിട്ട് നിന്നു.
സാധാരണയായി ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷമായിട്ടാണ് റാസ്മാറ്റസ് സംഘടിപ്പിക്കുന്നത്. ദീപാവലി “ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ അറിവിന്റെയും” പ്രതീകമാണ് നടത്തപ്പെടുന്നത്. ഫെസ്റ്റിവൽ പ്രോഗ്രാമിംഗിൽ സംഗീത കച്ചേരികൾ, നൃത്ത പ്രകടനങ്ങൾ, മത്സരങ്ങളോടുകൂടിയ ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഈ പ്രാവശ്യം നടത്തിയത്. നയാഗ്ര മലയാളി സമാജത്തിന്റെ ശിങ്കാരിമേളം ആയിരുന്നു ഇതിൽ വേറിട്ട് നിന്നത്. ദ്യശ്യ വിസ്മയം സ്രഷ്ട്ടിക്കാൻ സാധിച്ചു എന്നത് നയാഗ്ര മലയാളി സമാജത്തിന് ഒരു പൊൻതൂവലായി. ബ്രാംപ്ടൺ, നയാഗ്ര ഫാൾസ് തുടങ്ങി എല്ലാ പ്രാവശ്യകളിൽ നിന്നും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്.
ദീപാവലി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഏറ്റവും വലിയ കമ്മ്യൂണിറ്റി ഉത്സവവും ആഘോഷവുമാണ്. ദീപാവലി ലോകമെമ്പാടും സിഖുകാർ, പഞ്ചാബികൾ, ഗുജറാത്തികൾ, ജൈനർ, ബംഗാളികൾ, ബുദ്ധമതക്കാർ, തമിഴർ, നേപ്പാളികൾ, ശ്രീലങ്കക്കാർ, തുടങ്ങി ലോകമെമ്പാടും ആഘോഷിക്കുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്