November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഖാലിസ്ഥാൻവാദികളെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ സംഘം കാനഡയിൽ

ഭീകരവാദ പ്രതികളെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) മൂന്നംഗ സംഘം കാനഡ സന്ദർശിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ), ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് പോലെയുള്ള ഖാലിസ്ഥാൻ രൂപീകരണത്തെ പിന്തുണയ്‌ക്കുന്ന വിഘടനവാദ സംഘടനകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എസ്എഫ്ജെ, ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനത്തെ പറ്റി അന്വേഷിക്കും. കാനഡ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഇത്തരം സംഘടനകൾക്ക് വിദേശ ധനസഹായം ലഭിച്ചതും അന്വേഷിക്കും.

2020 ഡിസംബറിൽ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് അംഗങ്ങളായ 16 വിദേശ ഖാലിസ്ഥാനി അനുകൂലികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച പ്രതികളിൽ ഉൾപ്പെടുന്ന യുഎസ് നിവാസികളായ ഗുർപത്വന്ത് സിംഗ് പന്നൂൻ, അവതാർ സിംഗ് പന്നൂൻ, ഹർപ്രീത് സിംഗ്, യുകെ, കനേഡിയൻ നിവാസികളായ പരംജിത് സിംഗ്, കുൽവന്ത് സിംഗ് മൊതദ എന്നിവരാണ്.

About The Author

error: Content is protected !!