November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ബഹിരാകാശം തൊട്ട് ജെഫ് ബെസോസും സംഘവും; ചരിത്രം തിരുത്തിക്കുറിച്ച് തിരിച്ചെത്തി

ബഹിരാകാശം തൊട്ട് ശതകോടീശ്വരൻ ജെഫ് ബെസോസും സംഘവും ഭൂമിയിൽ തിരിച്ചെത്തി. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു ഈ യാത്ര. സഹോദരൻ മാർക് ബെസോസ്(53), ഒലിവർ ഡീമൻ(18), വാലി ഫങ്ക്(83) എന്നിവരാണ് ബഹിരാകാശ യാത്രയിൽ ജെഫ് ബെസോസിനൊപ്പം ഉണ്ടായിരുന്നത്. ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിലെ വെസ്റ്റ് ടെക്സസിലെ സ്പേസ്പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം.

ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതിന്റെ 52 ാം വാർഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഇന്ത്യൻ സമയം വൈകുന്നേരം 6.43 നാണ് റോക്കറ്റ് ബഹിരാകാശത്തേയ്‌ക്ക് കുതിച്ചത്. തുടർന്ന് ഏഴ് മിനിറ്റും 32 സെക്കന്റും പിന്നിട്ട ശേഷം സംഘം സുരക്ഷിതമായി ഭൂമിയിൽ തിരികെയെത്തിയത്. ആദ്യമായാണ് പൈലറ്റില്ലാതെ ഒരു സംഘം യാത്രക്കാർ ബഹിരാകാശം തൊട്ട് ഭൂമിയിൽ തിരിച്ചെത്തുന്നത്.

ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കൽ. ജൂലൈ 11 നായിരുന്നു ബ്രാൻസന്റെ ബഹിരാകായാത്ര. രണ്ട് പൈലറ്റ് ഉൾപ്പെടെ ആറ് പേരായിരുന്നു ബ്രാൻസന്റെ സ്‌പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്‌ലയും സംഘത്തിലുണ്ടായിരുന്നു.

About The Author

error: Content is protected !!