https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പാസ്‌പോർട്ടിൽ സിങ്കിൾ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവർക്ക് സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ (എൻഎഐസി) അറിയിച്ചു. പാസ്‌പോർട്ടിൽ ഗിവൺ നെയിമോ സർ നെയിമോ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. എന്നാൽ റെസിഡന്റ്/ തൊഴിൽ വിസയിലെത്തുന്നവർക്ക് ഇത് ബാധകമല്ലയെന്ന് എൻഎഐസി അറിയിച്ചു.
ഗിവൺ നെയിം എഴുതി സർ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സർ നെയിം എഴുതി ഗിവൺ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ യിൽ ഇനി പ്രവേശനം സാധ്യമാകില്ലാ. ആയതിനാൽ യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദർശക, ടൂറിസ്റ്റ് വിസയിലുള്ളവർ പാസ്‌പോർട്ടിൽ ഫസ്റ്റ് നെയിം, സർ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോർട്ടിൽ സിങ്കിൾ നെയിം മാത്രമുള്ളവരെ യുഎഇ എമിഗ്രേഷനുകൾ ‘INAD’ ആയി പരിഗണിക്കും. നവംബർ 21 മുതൽ പുതിയ മാർഗനിർദ്ദേശം പ്രാബല്യത്തിൽ വരും.
അതേസമയം വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധ പോർട്ടൽ രജിസ്‌ട്രേഷൻ ഒഴിവാക്കി വ്യോമയാന മന്ത്രാലയം. കൊവിഡ് വാക്‌സിനേഷനുള്ള സെൽഫ് ഡിക്ലറേഷൻ ഫോം ആയിരുന്നു വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. കോവിഡ് രൂക്ഷമായ സമയത്ത് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരുന്നത്. വാക്സിനെടുക്കാത്തവർ പി.സി.ആർ ഫലവും ഇതോടൊപ്പം നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു.
തിങ്കളാഴ്ച അർധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കോവിഡ് കേസുകൾ കുറഞ്ഞതും വാക്‌സിനേഷൻ വർധിച്ചതും കണക്കിലെടുത്താണ് എയർ സുവിധ പോർട്ടൽ രജിസ്‌ട്രേഷൻ ഒഴിവാക്കിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മാസ്കും പി.സി.ആർ പരിശോധനയുമെല്ലാം ഒഴിവാക്കിയിട്ടും ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാത്തത് കേന്ദ്ര മന്ത്രാലയത്തെ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. രണ്ടു വർഷമായി പ്രവാസികളെ വലച്ചിരുന്ന എയർ സുവിധ ഒഴിവാക്കിയതിൻറെ ആശ്വാസത്തിൽ ആണ് പ്രവാസികൾ.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന