https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
ഇന്ത്യയിൽ കൊറോണ വൈറസ് കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിദേശത്തു നിന്ന് വരുന്ന യാത്രക്കാർക്കുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുകയും, ഒമിക്രോൺ വകഭേദം കൂടിയ സമയത്ത് ഉണ്ടായിരുന്ന ഹൈ റിസ്ക് രാജ്യങ്ങളെന്ന പട്ടികയും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.
യാത്രക്കാർ നെഗറ്റീവ് കോവിഡ് -19 RT-PCR റിപ്പോർട്ട് (യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന) അല്ലെങ്കിൽ കോവിഡ് -19 വാക്സിനേഷന്റെ പൂർണ്ണ വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് “എയർ സുവിധ” ആപ്പിൽ അപ്ലോഡ് ചെയ്യണം. ഇത്തരത്തിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് സ്വീകാര്യമായ 72 രാജ്യങ്ങളുടെ പട്ടിക കേന്ദ്ര മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ “എയർ സുവിധ” ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ കഴിഞ്ഞ പതിനാല് ദിവസത്തെ യാത്ര വിവരങ്ങൾ ഉൾപ്പെടെ സെൽഫ് ഡിക്ലറേഷൻ ഫോമും സമർപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയിലെത്തിയ ശേഷം ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ വ്യവസ്ഥയും സർക്കാർ നീക്കം ചെയ്തു. എന്നിരുന്നാലും, വരുന്ന യാത്രക്കാർ രാജ്യത്ത് പ്രവേശിച്ചതിന് ശേഷം 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതുണ്ട്. സ്വയം-ആരോഗ്യ നിരീക്ഷണത്തിലുള്ള യാത്രക്കാർ, കോവിഡ് 19 സൂചിപ്പിക്കുന്ന ലക്ഷണങ്ങളുണ്ടായാൽ, അവർ ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്‌ത് അവരുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ ദേശീയ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് (1075)/ സ്റ്റേറ്റ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കും വേണം.
ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ ഇനി എത്തിച്ചേരുമ്പോൾ നിർബന്ധിത കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്നും, സ്ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന യാത്രക്കാരെ ഹെൽത്ത് പ്രോട്ടോക്കോൾ അനുസരിച്ച് ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യുകയും ചെയ്യും.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന