November 27, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വിന്റർ ഒളിമ്പിക്‌സിനെതിരെ വാൻകൂവറിൽ ഫ്രണ്ട്‌സ് ഓഫ് കാനഡ-ഇന്ത്യ പ്രതിഷേധിച്ചു

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ മുൻനിർത്തി ബെയ്‌ജിംഗ് വിന്റർ ഒളിമ്പിക്‌സിനെതിരെ വാൻകൂവറിൽ ഫ്രണ്ട്‌സ് ഓഫ് കാനഡ-ഇന്ത്യ സംഘടന പ്രതിഷേധിച്ചു. തുടർന്ന് വാൻകൂവർ കൺവെൻഷൻ സെന്ററിന് മുന്നിൽ പ്രകടനം നടത്തി. ആഗോള സാമ്പത്തിക മേഖലകളിൽ ചൈനയുടെ കടന്നുകയറ്റവും, കർശനമായ ദേശീയ സുരക്ഷാ നിയമവും, ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രധിഷേധം നടത്തിയത്. ‘ഫ്രീ ഹോങ്കോംഗ്’, ‘സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം’, ‘സ്റ്റാൻഡ് വിത്ത് എച്ച്‌കെ’ എന്നീ ബാനറുകൾ ഉയർത്തിപിടിച്ചയിരുന്നു പ്രധിഷേധം.

വേദിയിൽ നിരവധി ആളുകൾ തടിച്ചുകൂടിയതോടെ പ്രതിഷേധം വൻ വിജയമായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. മനുഷ്യാവകാശ ലംഘനവും, വിയോജിപ്പുള്ള ശബ്ദങ്ങൾ, അടിച്ചമർത്തലും ചൈനയ്ക്കെതിരെ പണ്ടേ ഉയർന്നിരുന്നു. കൊറോണ വൈറസ് രോഗം (കോവിഡ് -19) പാൻഡെമിക്കുമായി ബന്ധപ്പെട്ട ആദ്യകാല വിവരങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ചൈന നേരിടുന്നുണ്ട്. അടുത്ത വർഷം ബീജിംഗ് വിന്റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാനുള്ള വർദ്ധിച്ചുവരുന്ന ആഹ്വാനങ്ങളിൽ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കുചേർന്നു.

2022-ൽ ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ നയതന്ത്ര ബഹിഷ്‌കരണം തന്റെ ഭരണകൂടം പരിഗണിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ പറഞ്ഞതിന് പിന്നാലെയാണ് ബഹിഷ്‌കരണത്തിനുള്ള ആഹ്വാനം ഇത്ര ശക്തി പ്രാപിച്ചത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിൽ ബഹിഷ്‌കരണത്തിന്റെ സാധ്യതയെക്കുറിച്ച് ബൈഡനോട് ചോദിച്ചിരുന്നു. ഇത് “ഞങ്ങൾ പരിഗണിക്കുന്ന ഒരു കാര്യമാണ്” എന്ന് യുഎസ് പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു.

ഒരു നയതന്ത്ര ബഹിഷ്‌കരണം എന്നതിനർത്ഥം വൈറ്റ് ഹൗസ് ഉദ്ഘാടന, സമാപന ചടങ്ങുകൾക്കായി ഒരു പ്രതിനിധി സംഘത്തെ അയയ്‌ക്കില്ല എന്നാണ്. എന്നിരുന്നാലും, കായികതാരങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ബെയ്ജിംഗ് വിന്റർ ഒളിമ്പിക്‌സിലേക്ക് ഉദ്യോഗസ്ഥരെ അയക്കാതിരിക്കാനുള്ള സാധ്യത യുണൈറ്റഡ് കിംഗ്ഡവും സജീവമായി ചർച്ച ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

About The Author

error: Content is protected !!