November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഫ്യുവൽ ഇൻജക്‌ടർ തകരാർ ; ആറുലക്ഷം എസ്‌യുവികൾ തിരിച്ചുവിളിക്കാൻ ഈ കമ്പനി!

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

വാഹനഭീമൻ ഫോർഡ് മോട്ടോർ കമ്പനി ആഗോളതലത്തിൽ 634,000-ലധികം എസ്‌യുവികൾ തിരിച്ചുവിളിക്കുന്നു. ഫ്യുവൽ ഇൻജക്‌ടറിന് ഉണ്ടാകുന്ന തകരാർ കാരണം വാഹനങ്ങളിൽ തീ പടരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2020 മുതൽ 2023 വരെയുള്ള മോഡൽ 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ എഞ്ചിനുകൾ ഉള്ള ബ്രോങ്കോ സ്‌പോർട്, എസ്‌കേപ്പ് എസ്‌യുവികളാണ് തിരിച്ചുവിളിക്കുന്നത്.

ഫ്യുവൽ ഇൻജക്‌ടറിന് ഉണ്ടാകുന്ന തകരാർ മൂലം 20 വാഹനങ്ങളിലധികം തീപിടിച്ചതായുള്ള റിപ്പോർട്ടുകൾ ലഭിച്ചതായി ഫോർഡ് കമ്പനി അറിയിച്ചു. എഞ്ചിനുകൾ ഓഫാക്കി അഞ്ച് മിനിറ്റിനുള്ളിൽ തീപിടിത്തം ഉണ്ടായതായി നാല് വാഹന ഉടമകൾ പരാതി നൽകിയിട്ടുണ്ട്, കൂടാതെ 43 നിയമപരമായ ക്ലെയിമുകളും വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതിന് കാരണമായി. ഉടമകൾ ഒരു ഡീലറുടെ സേവനം ഷെഡ്യൂൾ ചെയ്യണമെന്നും, ഡിസംബർ 19 മുതൽ ഉടമകളെ കത്ത് വഴി അറിയിക്കുമെന്ന് കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജിം അസ്സൗസ് പ്രസ്താവനയിൽ പറഞ്ഞു.

ഉടമകൾക്ക് അവരുടെ എസ്‌യുവികൾ ഡീലറുടെ അടുത്ത് കൊണ്ടുപോയി ഇൻജക്ടറുകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ അവ മാറ്റുകയും ചെയ്യാം. 15 വർഷം വരെ ഫ്യൂവൽ ഇൻജക്ടറുകൾ കവർ ചെയ്യുന്നതിനുള്ള വാറന്റി നീട്ടുന്നതായും ഫോർഡ് വാർത്താക്കുറിപ്പിൽ പറയുന്നു.

ഡീലർമാർ വാഹനങ്ങളുടെ എഞ്ചിൻ-നിയന്ത്രണ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യും, അതുവഴി പൊട്ടിയ ഇൻജക്‌ടറിനെ കണ്ടെത്തും. സേവനം ലഭിക്കുന്നതിന് ഡ്രൈവർമാർക്ക് ഒരു ഡാഷ്ബോർഡ് സന്ദേശം ലഭിക്കും. കൂടാതെ, ഇൻജക്ടറുകളിൽ മർദ്ദം കുറയുകയാണെങ്കിൽ, അപകടസാധ്യത കുറയ്ക്കുന്നതിന് എഞ്ചിൻ പവർ കട്ട് ചെയ്യുകയും ഡ്രൈവർമാർക്ക് സുരക്ഷിതമായ സ്ഥലത്ത് വാഹനം എത്തിക്കുകയും സേവനത്തിനായി വിളിക്കുകയും ചെയ്യാമെന്ന്, കമ്പനി അറിയിച്ചു.

About The Author

error: Content is protected !!