November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ചൊവ്വാഴ്ച അതിർത്തികൾ തുറക്കുന്നു പിയേഴ്സൺ എയർപോർട്ടിൽ ഇമ്മിഗ്രേഷൻ ക്ലീയറൻസിനായി കൂടുതൽ കാത്തിരിക്കേണ്ടി വരും

കാനഡ അതിർത്തി തുറക്കുന്നതിന്റെ ഭാഗമായി ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വരുന്ന വിദേശ യാത്രക്കാർ ചൊവ്വാഴ്ച മുതൽ ഇമ്മിഗ്രേഷൻ ക്ലീയറൻസിന് സമയം കൂടുമെന്ന്  പ്രതീക്ഷിക്കണമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച പുലർച്ചെ 12:01 മുതലുള്ള അന്താരാഷ്ട്ര യാത്രക്കാരെ 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യാതെ കാനഡയിൽ പ്രവേശിക്കാൻ അനുവദിക്കും. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം മിക്ക വിദേശ യാത്രക്കാരെയും കാനഡയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ചൊവ്വാഴ്ച മുതൽ പിയേഴ്സണിൽ എത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി (ജിടിഎഎ) പറഞ്ഞു. ഇതിന്റെ ഭാഗമായി ഇമ്മിഗ്രേഷൻ ക്ലീയറൻസിനായുള്ള സമയം കൂടുമെന്ന്  ജിടിഎഎ  മുന്നറിയിപ്പ് നല്കിയിരിക്കുന്നത്‌.

പുതിയ കോവിഡ് -19 സ്ക്രീനിംഗ് നടപടികൾ കാരണം പിയേഴ്സണിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ ഒന്ന് മുതൽ മൂന്ന്  മണിക്കൂറോ അതിൽ കൂടുതലോ എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ജിടിഎഎ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്‌. എല്ലാ യാത്രക്കാരും ഇതിൽ സഹകരിക്കണമെന്ന്  ജിടിഎഎ വാർത്താകുറിപ്പിൽ അറിയിച്ചു.

About The Author

error: Content is protected !!