https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
വിനാശകാരിയായ എബോള വൈറസ് മധ്യ ഉഗാണ്ടയിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനാൽ കാനേഡിയൻ യാത്രക്കാരോട് കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു.
മധ്യ ഉഗാണ്ടയിലേക്ക് യാത്ര ചെയ്യുന്നവരോട് കൂടുതൽ ജാഗ്രത പാലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ കഴിഞ്ഞ ദിവസം ലെവൽ 2 ട്രാവൽ അഡ്വൈസറി പുറപ്പെടുവിച്ചിരുന്നു. മധ്യ ഉഗാണ്ടയിലാണ് നിലവിൽ എബോള സ്ഥിതീകരിച്ചിരിക്കുന്നത് 69 ശതമാനം മരണനിരക്കാണുള്ളത്. ഉഗാണ്ടയിൽ നാലുതവണ എബോള ബാധയുണ്ടാകുകയും 2000-ൽ 200-ലധികം പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഉഗാണ്ടയിൽ ഇതുവരെ 43 കേസുകൾ സ്ഥിരീകരിക്കുകയും 10 പേർ മരിക്കുകയും ചെയ്തു ഇവരിൽ നാല് പേർ ആരോഗ്യ പ്രവർത്തകരാണ്. വൈറൽ ഹെമറാജിക് ഫീവറായി പ്രകടമാകുന്ന എബോള രോഗബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. എബോള ലക്ഷണങ്ങളിൽ പനി, ഛർദ്ദി, വയറിളക്കം, പേശി വേദന, ചില സമയങ്ങളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവ ഉൾപ്പെടുന്നു.
കാനഡയിലേക്കുള്ള യാത്രയ്ക്കിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോട് ഫ്ലൈറ്റ് അറ്റൻഡന്റരോടോ ബോർഡർ സർവീസ് ഏജന്റിനോടൊ അറിയിക്കാൻ നിർദ്ദേശിക്കുന്നു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന