November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വിമാനസർവീസുകൾക്ക് തിരിച്ചടി യാത്രാ നിയന്ത്രണങ്ങൾ നവംബർ 21 വരെ നീട്ടി കാനഡ

ഇന്ത്യയിൽ നിന്നുള്ള യാത്രവിമാന നിരോധനം നവംബർ 21 വരെ നീട്ടി കാനഡ സർക്കാർ. 2021 ഏപ്രിൽ 22 ന് കാനഡ ഇന്ത്യയ്ക്കും പാകിസ്ഥാനിനും മേൽ  യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. സെപ്റ്റംബർ 9 മുതൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും പൂർണമായും പിൻവലിക്കാൻ സർക്കാർ തയാറായില്ല. അതിനിടെയാണ് യാത്രവിമാന നിരോധനം നീട്ടുന്നതായി സർക്കാർ പ്രഖ്യാപനം വന്നിരിക്കുന്നത്. കോവിഡ് -19 ഗണ്യമായി ഉയരുന്നതാണ് സർക്കാരിനുമുന്നിലുള്ള പ്രധാന പ്രശ്നം.

അതേസമയം, പൂർണമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ലഘൂകരിക്കാനുള്ള മാർഗരേഖ കനേഡിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണമായും കുത്തിവയ്പ് എടുത്ത യാത്രക്കാർ രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും ഹെൽത്ത് കാനഡ അംഗീകൃത വാക്സിൻ രണ്ട് ഡോസും ലഭിച്ചതിന്റെ തെളിവ് കാണിക്കുന്നത് തുടരണം. കാനഡയിൽ എത്തുന്ന ഏതൊരാളും കാനഡയിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് കോവിഡ് -19 ടെസ്റ്റിന്റെ തെളിവ് നൽകുന്നത് തുടരുകയുംവേണം.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത അല്ലെങ്കിൽ ഭാഗികമായി പ്രതിരോധ കുത്തിവയ്പ് എടുത്ത യാത്രക്കാർ എട്ടാം ദിവസം ക്വാറന്റൈനും കോവിഡ് -19 ടെസ്റ്റിംഗിനും വിധേയമാകേണ്ടതാണ്. കാനഡയിൽ പ്രവേശിക്കുന്ന എല്ലാവരും അവരുടെ വിശദാംശങ്ങളും ആവശ്യമായ എല്ലാ കോവിഡ് -19 ഡോക്യുമെന്റേഷനുകളും ഇലക്ട്രോണിക് ആയി അറിവെക്കാൻ ആപ്പ് വഴി സമർപ്പിക്കണം. ഈ യാത്രാ നിയന്ത്രണ നടപടികൾ നവംബർ 21 തുടരുകയും, എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള മാർഗരേഖ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

About The Author

error: Content is protected !!