November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ആശങ്കകൾ നീങ്ങുന്നില്ല! അമേരിക്ക-കാനഡ ബോർഡർ തുറക്കുന്നത് നീളും

ഒന്റാറിയോ : അമേരിക്ക-കാനഡ ബോർഡർ തുറക്കുന്നത് നീളുമെന്നും അതിർത്തി വീണ്ടും തുറക്കുന്നതിന് മുമ്പ് കാനഡയിൽ 75% പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണെന്ന് ട്രൂഡോ പറഞ്ഞു. അതിർത്തിതുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു, എന്നാൽ യാത്രാ നിയന്ത്രണങ്ങൾ ഉടൻ തന്നെ എടുത്തുകളയുമെന്ന പ്രതീക്ഷകളെ അദ്ദേഹം തള്ളിക്കളയുന്നുമില്ല.
 
 കാനഡയും അമേരിക്കയും തമ്മിലുള്ള അതിർത്തിയിലൂടെയുള്ള  യാത്ര 2020 മാർച്ച് മുതൽ നിരോധിച്ചിരുന്നു, ഇത് ജൂൺ വരെ നിലനിൽക്കും എന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് -19 ന്റെ നിലവിലെ മൂന്നാം തരംഗത്തിൽ നിന്ന് കാനഡ ഇപ്പോഴും മുക്തമായിട്ടില്ലെന്നും യാത്ര പുനരാരംഭിക്കുന്നതിന് മുൻപ് വാക്‌സിനേഷൻ ജോലികൾ പൂർത്തീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
 ജൂലൈ 4 മുതലുള്ള അവധിക്കാലത്ത് കാനഡയിലേക്കും തിരിച്ചുമുള്ള യാത്രകൾ പുനരാരംഭിക്കാൻ അനുവദിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച് ഗൗരവമായി കാണണമെന്ന് ചില യുഎസ് നിയമനിർമ്മാതാക്കൾ ബൈഡൻ ഭരണകൂടത്തോട് ആവശ്യപെട്ടിട്ടുണ്ട്

About The Author

error: Content is protected !!