https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
ട്രക്ക് ഡ്രൈവർമാർക്കുള്ള വാക്സിൻ നിർദ്ദേശങ്ങൾക്കും മറ്റ് കോവിഡ് -19 നിയന്ത്രണങ്ങൾക്കും എതിരെ കാനഡയുടെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധം തുടരുന്നു. ഒട്ടാവയിലെ പാർലമെന്റ് പുറത്തുള്ള പ്രധാന വഴിയിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഫ്രീഡം കോൺവോയ് പ്രതിഷേധം ആഗോള ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ഇപ്പോൾ.
“ഞങ്ങൾ എല്ലാ വഴികളിലും കനേഡിയൻ ട്രക്കർമാർക്കൊപ്പമുണ്ടെന്ന് ” മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെക്സാസ് റാലിയിൽ പറയുകയുണ്ടായി. ഇതിനിടെ സമരക്കാരിൽ ചിലർ യുദ്ധസ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തത് വിവാദമായി. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും സൈനിക തലവന്മാരിൽ നിന്നും വിമർശനം ഉയർന്നു കഴിഞ്ഞു.
കാനഡയുടെ വാക്‌സിൻ നയങ്ങളെ നാസിസത്തിന് തുല്യമായിട്ടാണ് പ്രതിപക്ഷ നേതാവ് എറിൻ ഒ ടൂൾ വിവരിച്ചത്. യുദ്ധസ്മാരകത്തിലെ വിവാദത്തിന് സൈനിക വെറ്ററൻ കൂടിയായ ഒ ടൂൾ — പ്രതിഷേധക്കാരുടെ പെരുമാറ്റത്തെ അപലപിച്ചിരുന്നു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെ കർഷക പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്, ഖാലിസ്ഥാനി വിഘടനവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പഞ്ചാബി വോട്ട് ബാങ്ക് നേടുന്നത്തിലുള്ള തിരക്കിലായിരുന്നു ട്രൂഡോ. ഇപ്പോൾ കാനഡയിൽ പ്രക്ഷോഭം ശക്തിയാർജ്ജിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയേയും കുടുംബത്തെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. പാർലമെന്റിന് മുമ്പിലെ സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് നീക്കമെന്നാണ് വിശദീകരണം.
കനേഡിയൻ എംപി ജഗ്മീത് സിംഗ് ജിമ്മി ധലിവാൾ ട്രക്കർമാരുടെ സമരത്തെ എതിർത്തിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ ജോധ്വീർ ധലിവാൾ 13,000 ഡോളർ ഫ്രീഡം കോൺവോയ്ക്ക് സംഭാവന നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
യുഎസിലെയും കാനഡയിലെയും ട്രക്ക് മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്നത് സിഖുകാരാണ്, ഇതിന്റെ 40 ശതമാനത്തോളം ജീവനക്കാർ സിഖ് വംശജരാണെന്നാണ് കണക്കാക്കുന്നത്. അവരിൽ ഭൂരിഭാഗവും യുഎസ്-കാനഡ പ്രൊവൈഡ് ചെയിനിന്റെ ഭാഗമായിട്ടാണ് ജോലി ചെയുന്നത്, വാക്സിൻ ഉത്തരവുകളോടും വ്യത്യസ്ത കോവിഡ് പ്രോട്ടോക്കോളുകളോടും അവർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. വാക്‌സിൻ നയങ്ങൾ തങ്ങളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നതായും, ഒരു മേഖലയിലും ഇല്ലാത്ത വാക്‌സിൻ നയങ്ങളാണ് തങ്ങൾക്കെതിരെ ഉള്ളതെന്നതുമാണ് സംഘടനാ അവകാശപ്പെടുന്നത്. പ്രതിഷേധങ്ങൾ കാനഡയിൽ വർധിക്കുമ്പോൾ സർക്കാരിന്റെ കുടിയേറ്റ നയങ്ങളിൽ ഇനി മാറ്റങ്ങൾ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന