ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് കാനഡ. ഓസ്ട്രേലിയ, ജർമ്മനി, യു കെ പിന്തള്ളിയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനമായി കാനഡയെ തെരഞ്ഞെടുത്തത്. മുൻവർഷങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിയിരുന്ന ഓസ്ട്രേലിയ, ന്യൂസ്‌ലാൻഡ് ഇപ്പോൾ പിന്നിലാണ്.
അനുകൂലമായ കുടിയേറ്റ അവസരങ്ങളും, 3 വർഷം വരെ വർക്ക് പെർമിറ്റും കാരണം 50 ശതമാനം വിദ്യാർത്ഥികൾ കാനഡയെ ഇഷ്ടപ്പെടുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അമേരിക്ക എപ്പോഴും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലമാണ്. മാറിവരുന്ന സർക്കാരിന്റെ കുടിയേറ്റ നയങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ അലട്ടുന്നുണ്ടെങ്കിലും അമേരിക്കയെ പ്രധാന പഠന ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ കുടിയേറ്റ നയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന യു കെയെയും ഇന്ത്യൻ വിദ്യാർത്ഥികൾ തെരഞ്ഞെടുത്തു. 20 ,000 ത്തോളം വിദ്യാർത്ഥികളിൽ നടത്തിയ സർവേയിൽ ആണ് കാനഡയെ ബിരുദം പഠിക്കാൻ ആഗ്രഹിക്കുന്ന ഇഷ്ട്ട സ്ഥലമായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ രണ്ട് വർഷം തിരിഞ്ഞു നോക്കുമ്പോൾ 50 ശതമാനം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കുറവാണ് ഓസ്‌ട്രേലിയിക്കുള്ളത്. 2019 ൽ 80,000 ൽ നിന്ന് 2021 ൽ 40,000 ൽ താഴെയായി കുറഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ കുടിയേറ്റ നയങ്ങളും, ഉയർന്ന വിദ്യാഭ്യാസ ചിലവുകളുമാണ് ഇതിനുള്ള പ്രധാന കാരണം.
81 ശതമാനം വിദ്യാർത്ഥികളും വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നു, അതേസമയം 19 ശതമാനം വിദ്യാർത്ഥികൾ കോവിഡ് -19 മൂലം അനുബന്ധ യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെ നിരവധി കാരണങ്ങളാൽ വിദേശ വിദ്യാഭ്യാസം ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയിൽ വാക്സിനേഷൻ നൽകുന്നത് വിദേശയാത്രയ്ക്ക് കൂടുതൽ അനുയോജ്യമാകുമെന്ന് വിശ്വസിക്കുകയാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്