November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഉഷ്ണതരംഗ സാധ്യത- ഇന്ത്യയിലേക്ക് യാത്രാ പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി കാനഡ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ഇന്ത്യയിൽ ഉഷ്ണതരംഗത്തിനുള്ള സാധ്യതയും, കാട്ടുതീ തുടങ്ങിയ കാരണത്താൽ ഇന്ത്യ സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി കാനഡ. “പ്രാദേശിക ആരോഗ്യ അധികാരികളുടെയും സിവിൽ പ്രൊട്ടക്ഷൻ അധികാരികളുടെയും നിർദ്ദേശങ്ങൾ പാലിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ 102 എന്ന നമ്പറിൽ ബന്ധപ്പെടാനുമാണ്” രാജ്യത്തെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വർഷം മാർച്ച്, ഏപ്രിലിൽ മാസങ്ങളിൽ അസാധാരണമായ ചൂടാണ് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കണ്ടത്.

ഇന്ത്യ സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാരോട് ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കുക, പ്രത്യേകിച്ച് കാട്ടുതീ പോലുള്ള പുക ബാധിത പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കുക; നിങ്ങളുടെ യാത്ര വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള യാത്രാ പദ്ധതികൾ മാറ്റാൻ തയ്യാറാകുക; റീജിയണൽ ഹെൽത്ത് അതോറിറ്റികളുടെയും സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റികളുടെയും നിർദ്ദേശങ്ങൾ പാലിക്കുക, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ 102 ഡയൽ ചെയ്യുക തുടങ്ങി നിർദ്ദേശങ്ങളാണ് യാത്രാ മുന്നറിയിപ്പായി നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കടുത്ത ചൂടിനെ അഭിമുഖീകരിക്കുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 122 വർഷത്തിനിടെ ഏറ്റവും ചൂട് കൂടിയ മാസമായിരുന്നു ഏപ്രിൽ. പടിഞ്ഞാറൻ രാജസ്ഥാൻ, കിഴക്കൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ എന്നിവിടങ്ങളിൽ പലയിടത്തും ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. എന്നാൽ വരാനിരിക്കുന്ന മൺസൂൺ സീസണിലും താപനിലയിലെ വർദ്ധനയും നേരിടാനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.

About The Author

error: Content is protected !!