November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ആദ്യ രോഗി കാനഡയിൽ

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ലോകത്തിലെ ആദ്യ രോഗി കാനഡയിൽ. 70-വയസ്സ് പ്രായമുള്ള കനേഡിയൻ സ്ത്രീയിക്കാണ് ‘കാലാവസ്ഥാ വ്യതിയാനം ‘മൂലം ആസ്ത്മ ബാധിച്ചതായി കണ്ടെത്തിയത്. കാനഡയിലെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ആദ്യത്തെ രോഗികൂടിയാണിത്.

ഈ വർഷമാദ്യം ഉണ്ടായ മാരകമായ ചൂടിൽ ആരോഗ്യസ്ഥിതി മോശമായതാണെന്ന് കൂറ്റെനെ ലേക്ക് ഹോസ്പിറ്റലിലെ ഡോക്ടർ കെയ്ൽ മെറിറ്റ് പറഞ്ഞു. ചൂടും, മോശം വായുവിന്റെ ഗുണനിലവാരവും ഇതിനു പ്രധാന കാരണമെന്ന് ഡോക്ടർ കെയ്ൽ പറഞ്ഞു. കേവലം രോഗികളുടെ രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനു പകരം പ്രാഥമിക കാരണം കണ്ടെത്തി തരംതിരിക്കാനുള്ള ശക്തമായ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ വർഷം ആദ്യം ജൂണിൽ, കാനഡയിൽ ഏറ്റവും മോശമായ ഉഷ്ണ തരംഗങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിച്ചു, തുടർന്ന് ഉഷ്ണതരംഗം മൂലമുണ്ടായ കാട്ടുതീ കാരണം പുകമഞ്ഞ് ഉണ്ടായി. കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിലും, റെക്കോർഡ് ഭേദിച്ച ഉഷ്ണതരംഗം നൂറുകണക്കിന് മരണങ്ങൾക്ക് കാരണമായി. ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം 233 പേരാണ് ഉഷ്ണ തരംഗത്തിൽ മരിച്ചത്. മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലയെങ്കിൽ വരും കാലങ്ങളിൽ സ്ഥിതി മോശമാകും.

About The Author

error: Content is protected !!