November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യൻ വിമാന സർവീസുകൾക്ക് ഇരുട്ടടി: വിലക്ക് നീട്ടി കാനഡ

ഇന്ത്യയിൽ നിന്നുമുള്ള യാത്രാ വിമാന സർവീസുകൾക്കുള്ള വിലക്ക് കാനഡ 30 ദിവസം കൂടി നീട്ടിയതായി കാനഡ ഗതാഗത മന്ത്രി ഒമർ അൽഗബ്ര അറിയിച്ചു. ഇന്ത്യയിലും അയൽരാജ്യമായ പാകിസ്ഥാനിലും കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതിനിടയിലാണ് കാനഡ ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഇൻകമിംഗ് പാസഞ്ചർ സർവീസുകൾക്കുള്ള വിലക്ക് 30 ദിവസത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചത്.

നിലവിലെ നിയമങ്ങൾ അനുസരിച്ച്, കാനഡയിലേക്ക് എത്തുന്ന യാത്രക്കാർ യാത്രയുടെ 72 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുത്തേണ്ടതാണ്. കൂടാതെ കാനഡയിൽ വന്നിറങ്ങിയാൽ വീണ്ടും കോവിഡ് ടെസ്റ്റ് എടുക്കകയും ഗവണ്മെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യേണ്ടതുമുണ്ട്. കോവിഡ് -19 നെ നേരിടാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വരുന്ന വിമാനങ്ങളുടെ വിലക്ക് ജൂൺ 21 വരെ തുടരുമെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അറിയിച്ചു.

ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും കാനഡയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ ഒരു മൂന്നാം രാജ്യത്തിലൂടെ  കാനഡയിലേക്കുള്ള യാത്ര തുടരുന്നതിനുമുമ്പ്  കോവിഡ് -19 പ്രീ-ഡിപ്പാർച്ചർ ടെസ്റ്റ് നേടുന്നതിനുള്ള ആവശ്യകതയും അതിന്റെ സാധ്യതകളും വിപുലീകരിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുകയാണ്.

About The Author

error: Content is protected !!