https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നും കൊള്ള ലാഭം കൊയ്യുന്നു എന്ന വ്യാപക പരാതിയെ തുടർന്ന് പ്രാദേശിക ഏജന്റുമാരെ വിലക്കി എയർ ഇന്ത്യ. കാനഡയിലേക്കുള്ള രണ്ട് വർഷത്തെ യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം വ്യോമയാന മേഖലയിൽ പ്രാദേശിക ഏജന്റുമാർ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നും കൊള്ള ലാഭം കൊയ്യുന്നു എന്ന് പരാതി ഉയർന്നതിനെ ചൊല്ലിയാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റ് വിൽപ്പനയിൽ ചില പ്രാദേശിക ഏജന്റുമാർ വ്യോമയാന വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് എയർ ഇന്ത്യ കണ്ടെത്തിയിരുന്നു. കൂടാതെ നിശ്ചിത വിലയ്ക്ക് സീറ്റുകൾ ബ്ലോക്ക് ചെയ്യുകയും ബ്ലോക്ക് ചെയ്തതിന്റെ നാലിരട്ടി വിലയ്ക്ക് അവർ വിൽക്കുകയും ചെയുന്നുണ്ട്. വിമാനക്കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാണ് പ്രാദേശിക ഏജന്റുമാരെ വിലക്കിയതെന്ന് എയർ ഇന്ത്യ വ്യകതമാക്കി.
അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ ഇന്ത്യയുടെ കോൾ സെന്ററുകളിലൂടെയും വെബ്‌സൈറ്റിലും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. കാനഡയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വലിയൊരു ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യം കാരണം ഇന്ത്യ-കാനഡ മേഖല ഈ വർഷം വലിയ ഡിമാൻഡിന് സാക്ഷ്യം വഹിക്കാൻ പോകുന്നു എന്നത് ശ്രദ്ധേയമാണ്. എയർ ഇന്ത്യയും എയർ കാനഡയും മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് സർവീസ് നടത്തുന്ന രണ്ട് എയർലൈനുകൾ.
എന്നിരുന്നാലും, ട്രാവൽ ഏജന്റ് കമ്മ്യൂണിറ്റിയിലെ ചിലർ വിശ്വസിക്കുന്നത് ചുരുക്കം ചിലരുടെ തെറ്റിന് എല്ലാവരേയും വിലക്കുന്നത് പരിഹാരമല്ല എന്നാണ്. ഓവർസീസ് ഏജന്റുമാർക്ക് ഇന്ത്യ-കാനഡ ടിക്കറ്റുകൾ വിൽക്കാൻ കഴിയും. വിദേശത്ത് രജിസ്റ്റർ ചെയ്ത OTA-കൾക്കും ഇത് ചെയ്യാൻ കഴിയും. ഇന്ത്യയിലെ ട്രാവൽ ഏജന്റുമാരോട് മാത്രമാണ് വിവേചനം കാണിക്കുന്നതെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (TAFI) പ്രസിഡന്റ് അജയ് പ്രകാശ്. പറഞ്ഞു.
ഈ അപാകത പരിഹരിക്കാൻ അസോസിയേഷൻ എയർ ഇന്ത്യ ചെയർമാനോട് അപേക്ഷിച്ചിട്ടുണ്ടെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും, എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിനെ ഫെഡറേഷൻ അഭിനന്ദിക്കുന്നുവെന്നും കൂടുതൽ പുരോഗമനപരവും സജീവവുമായ നയങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന