November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

എണ്ണൂറോളം ജീവനക്കാരെ സസ്പെൻഡ് ചെയ്ത് എയർ കാനഡ

കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് എയർ കാനഡ. എയർ കാനഡയുടെ എല്ലാ ജീവനക്കാരും പൂർണമായും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന്എയർ കാനഡയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റസ്സോ പറഞ്ഞു. എയർ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂർണ്ണമായും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്’ എന്ന് റസ്സോ പത്രസമ്മേളനത്തിൽ പറഞ്ഞു.

വാക്സിൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അലർജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവർ കമ്പനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. എയർ, റെയിൽ, ഷിപ്പിംഗ് കമ്പനികൾ തുടങ്ങി ജീവനക്കാർക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. വ്യോമമേഖലയിലാണ് നിയമം കർശനമാക്കിയിരിക്കുന്നത്.

കാനഡയിൽ ഇതുവരെ 1,720,355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 64 ,889 ,866 ഡോസ് വാക്സിൻ രാജ്യത്തൊട്ടാകെ വിതരണം ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ 77 ശതമാനവും വാക്സിനേഷൻ സ്വീകരിച്ചതായാണ് കണക്ക്.

About The Author

error: Content is protected !!