https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
കാനഡയിയിലെ ഒന്റാരിയോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരാണ് മരിച്ചതെന്ന് ഇന്ത്യൻ ഹൈക്കമീഷണർ അജയ് മിശ്ര അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 3:45ഓടെയായിരുന്നു അപകടം.
ഹർപ്രീത് സിംഗ്, ജസ്പീന്ദർ സിംഗ്, കരൺപാൽ സിംഗ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് പറഞ്ഞു. 21നും 24നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം ഗ്രേറ്റർ ടൊറന്റോ, മോൺട്രിയൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണെന്ന് പോലീസ് പറഞ്ഞു.
ഒന്റാരിയോയിലെ ബെൽവില്ലിനും ട്രെന്റണിനും ഇടയിലുള്ള ഹൈവേ 401-ൽ ആയിരുന്നു വാഹനാപകടം നടന്നത്. ശനിയാഴ്ച രാവിലെ ഹൈവേ 401-ൽ പാസഞ്ചർ വാനിൽ പടിഞ്ഞാറോട്ട് പോകുകയായിരുന്ന ഇവർ പുലർച്ചെ 3.45 ഓടെ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. കാനഡയിലെ ഇന്ത്യൻ എംബസി കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അപകടവിവരം ട്വിറ്ററിലൂടെ പങ്കുവച്ച ഹൈക്കമീഷണർ മരിച്ചവരുടെ ബന്ധുക്കളോട് അനുശോചനം അറിയിച്ചു.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന