കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിലായി. ഇന്ത്യൻ വംശജരായ മൂന്ന് പേരെയാണ് ഒന്റാറിയോയിലെ ബ്രാംപ്ടൺ സിറ്റിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുള്ള നാലാമനായി തിരച്ചിൽ തുടരുകയാണ്.
18 വയസ്സിൽ താഴെയുള്ളവരെയാണ് സംഘം കടത്തിക്കൊണ്ടിരുന്നത്. ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു.അമൃത്പാല് സിംഗ് (23), ഹരകുവാര് സിംഗ് (22) സുഖ്മൻപ്രീത് സിംഗ് (23) എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത്, 18 വയസ്സിൽ താഴെയുള്ളവരെ ലൈംഗികാവശ്യങ്ങൾക്കായി ഉപയോഗിക്കൽ, ലൈംഗിക സേവനങ്ങൾ പരസ്യം ചെയ്യൽ, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്നുപേരും ജാമ്യാപേക്ഷയിൽ ഓഗസ്റ്റ് 22 ന് ഒന്റാറിയോ കോടതിയിൽ ഹാജരാവുകയും ചെയ്തു. സ്പെഷ്യലൈസ്ഡ് എൻഫോഴ്സ്മെന്റ് ബ്യൂറോയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഈ അന്വേഷണത്തിന് കൂടുതൽ മനുഷ്യക്കടത്ത് ഇരകളും കൂടാതെ സാക്ഷികളും ഉണ്ടാകുമെന്ന് പറഞ്ഞു, ഈ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളോ അജ്ഞാതരായ പ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ അറിയുന്നവർ 905-453-2121 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്