November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ക്വാറന്റൈൻ ലംഘിച്ചാൽ 5000CAD പിഴ നൽകേണ്ടി വരും .

ഒട്ടാവ : വെള്ളിയാഴ്ച മുതൽ, ആവശ്യമായ കോവിഡ്-19 ടെസ്റ്റുകൾ നടത്താൻ വിസമ്മതിക്കുന്ന അല്ലെങ്കിൽ ഹോട്ടൽ ക്വാറന്റൈനു  വിസമ്മതിക്കുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഓരോ കുറ്റത്തിനും 5,000 ഡോളർ പിഴ നൽകാമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു – നിലവിലെ പിഴയിൽ നിന്ന് 2,000 ഡോളർ വർദ്ധനവാണ്  സർക്കാർ വരുത്തിയത് . കഴിഞ്ഞയാഴ്ച ഹോട്ടൽ ക്വാറന്റൈൻ  സംവിധാനം ഫലപ്രാപ്തിയിലല്ല  പ്രവർത്തിക്കുന്നതെന്ന് ഉപദേശക സമിതി കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നയം പ്രഖ്യാപിച്ചത്.

ചില യാത്രക്കാർ ക്വാറന്റൈൻ നിയമങ്ങൾ മറികടന്ന് നിലവിലെ പിഴ 3,000 ഡോളർ വരെ അടയ്ക്കാൻ തിരഞ്ഞെടുക്കുന്നു എന്നതുൾപ്പെടെ നിരവധി കാരണങ്ങളാണ്  സർക്കാരിനെ നിലവിലെ പിഴ വർധിപ്പിക്കാൻ പ്രേരകമായത്.

ഏപ്രിൽ 14 നും മെയ് 24 നും ഇടയിൽ, ഹോട്ടൽ ക്വാറന്റൈനു പോകാൻ വിസമ്മതിച്ചതിന് ആയിരത്തിലധികം യാത്രക്കാർക്ക് പിഴയും 400 ൽ അധികം പേർക്ക്  പ്രീ-ബോർഡിംഗ് കോവിഡ് -19 ടെസ്റ്റ് നടത്താത്തതിന്   പിഴയും ചുമത്തുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിനാണ് പുതിയ നിയമം ആവശ്യമാണെന്ന് സർക്കാർ കണ്ടെത്തിയത്.

കാനഡയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര  യാത്രക്കാർക്ക്  കോവിഡ് -19 ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് വേണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

About The Author

error: Content is protected !!