https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഈ വർഷം ഏപ്രിലിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് നീന്തൽ സമയത്ത് മുൻകരുതൽ എടുക്കാൻ ഇന്ത്യൻ വിദ്യാർത്ഥികളോട് നിർദ്ദേശങ്ങൾ നൽകി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ.
“പ്രാദേശിക നിയമങ്ങൾ അനുസരിക്കാനും ലൈഫ് വെസ്റ്റുകളും മറ്റ് നിയമപരമായ മുൻകരുതലുകളും ഇല്ലാതെ തടാകങ്ങളിലോ നദികളിലോ നീന്തുകയോ ഇറങ്ങുകയോ ചെയ്യുന്നത് ഒഴുവാക്കണമെന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ. നീന്തൽ അറിയാത്തവർ കൃത്യമായ മേൽനോട്ടമില്ലാതെ അത് പഠിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
“ജീവൻ നഷ്‌ടപ്പെടുത്തുകയും അവരുടെ കുടുംബങ്ങൾക്ക് ദുരിതവും കഷ്ടപ്പാടും വരുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും ഉത്തരവാദിത്തമാണ്,” ഹൈക്കമ്മീഷൻ പറഞ്ഞു. ഈ വർഷം ഏപ്രിലിന് ശേഷം രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയായ ഹർഷിൽ ബറോട്ട് (23) ആണ് നോവ സ്കോട്ടിയ പ്രവിശ്യയിലെ പെഗ്ഗിസ് കോവിന്റെ തീരപ്രദേശത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി മരിച്ചത്.
പഞ്ചാബിൽ നിന്നുള്ള 20 കാരനായ നവകിരൺ സിംഗിന്റെ മൃതദേഹം ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണിലെ ക്രെഡിറ്റ് വാലി നദിയിൽ നിന്ന് പീൽ റീജിയണൽ പോലീസ് ഞായറാഴ്ച കണ്ടെത്തിയിരുന്നു.
കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും അവർ എവിടെയാണെന്ന് മാപ്പ് ചെയ്യുന്നതിനും കാനഡയിലുടനീളമുള്ള സർവ്വകലാശാലകളിലേക്ക് രാജ്യത്തിന്റെ വിവിധ മിഷനുകൾ എത്തിയിട്ടുണ്ടെന്നും കൂടാതെ, അവർ കമ്മ്യൂണിറ്റി ഓർഗനൈസേഷനുമായും പ്രത്യേകിച്ച്, സർവ്വകലാശാലകളിലെ വിദ്യാർത്ഥി സംഘടനകളോടൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
More Stories
കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും ഇനി ജോലിക്ക് അപേക്ഷിക്കാം സുപ്രധാന തീരുമാനവുമായി സർക്കാർ
കാനഡയിൽ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖല ജീവനക്കാർക്ക് പെയ്ഡ് സിക്ക് ലീവ് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സർക്കാർ
ജിടിഎയിൽ വിൽപ്പനയ്ക്കെത്തിയത് വ്യാജ ജമൈക്കൻ വാഴപ്പഴം ഉപഭോക്താക്കളോട് ജാഗ്രത പുലർത്തണമെന്ന് ജെപി ഫാംസ്