November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലേക്കുള്ള വ്യാജ വിമാന ടിക്കറ്റ്: ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസറെ കബളിപ്പിച്ച പ്രതികൾ പിടിയിൽ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന വ്യാജേന ഡൽഹി സർവകലാശാല പ്രൊഫസറെ കബളിപ്പിച്ച മുഖ്യ പ്രതിയും സഹായിയും അറസ്റ്റിൽ. ബഹ്‌റൈച്ച് (യുപി) നിവാസിയായ പ്രവീൺ തിവാരി, റെവാരി (ഹരിയാന) സ്വദേശി രോഹിത് കുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയും കൂട്ടാളിയും ചേർന്ന് വ്യാജ ടിക്കറ്റ് റാക്കറ്റ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഏപ്രിൽ ആദ്യവാരം വിവാഹനിശ്ചയത്തിനായി കാനഡയിലേക്ക് പോകുന്നതിനായിരുന്നു ഡൽഹി സർവകലാശാല പ്രൊഫസർ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ട്രാവൽ ഏജന്റാണെന്ന് കാണിച്ച് തിവാരി അന്താരാഷ്ട്ര എയർലൈനിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ഡൽഹി സർവകലാശാല പ്രൊഫസർക്ക് വാട്ട്‌സ്ആപ്പിൽ പകർപ്പുകൾ അയയ്ക്കുകയും ചെയ്തു. അതിനുശേഷം, ഏജന്റിന്റെ നിർദ്ദേശപ്രകാരം 1,49,730 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ ബുക്ക് ചെയ്ത ടിക്കറ്റ് വിവരങ്ങൾ പരാതിക്കാരൻ പരിശോധിച്ചപ്പോൾ ടിക്കറ്റ് റദ്ദാക്കിയതായി കണ്ടെത്തി. ഏജന്റുമായി ബന്ധപ്പെടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മുഖ്യപ്രതിയായ തിവാരി മറ്റ് പലരെയും കബളിപ്പിക്കാൻ ഇതേ രീതി ഉപയോഗിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. പരാതി ലഭിച്ചയുടൻ സിരാക്പൂരിൽ (പഞ്ചാബ്) റെയ്ഡുകൾ നടത്തിയെങ്കിലും പ്രതികൾ ഒരു ദിവസം മുമ്പ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പിന്നീട് ബഹറിച്ചിൽ വെച്ച് രണ്ട് പ്രതികളെയും അതിസാഹസികമായി പിടികൂടുകയായിരുന്നു.

About The Author

error: Content is protected !!