November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യയിൽ നിന്ന് വീണ്ടും കാനഡ വിസ തട്ടിപ്പ്; പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പോകാൻ വിസ നൽകാമെന്ന് വാഗ്ദ്ധാനം നൽകി നേപ്പാൾ സ്വദേശിയുടെ കൈയിൽനിന്നും 3.5 ലക്ഷം രൂപ തട്ടിയെടുത്തുത്തതായി പരാതി. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗഗൻ ബഹാദൂർ സാഹി എന്ന നേപ്പാളി സ്വദേശിക്കാണ് പണം നഷ്ടമായത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട ഒരു സ്ത്രീ വഴി വിജയ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ട്രാവൽ ഏജന്റെന്ന വ്യാജേന വിസ നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.

രഹ്‌നി കെസി എന്ന യുവതിയുമായി രണ്ട് മാസം മുമ്പാണ് ഗഗൻ ഫേസ്ബുക്കിൽ പരിചയപ്പെടുന്നത്. താൻ കാനഡയിലാണെന്നും യാത്രയ്ക്ക് വിസ ക്രമീകരിക്കാമെന്നും യുവതി അവകാശപ്പെട്ടിരുന്നതായി ഗഗൻ പറഞ്ഞു. ജനുവരി 17 ന്, ട്രാവൽ ഏജന്റ് വിജയ് എന്ന ആളുടെ ഫോൺ നമ്പർ ഫേസ്ബുക്ക് വഴി ഗഗന് നൽകുകയും ചെയ്തു. കൂടാതെ 3.5 ലക്ഷം രൂപയും പാസ്‌പോർട്ടുമായി ചണ്ഡിഗഡിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇത് വിശ്വസിച്ച് ഫെബ്രുവരി 10 ന് ചണ്ഡിഗഡിൽ എത്തിയ ഗഗൻ അവിടെ വെച്ച് വിജയിയെ കണ്ട് പണവും പാസ്‌പോർട്ടും നൽകുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിസ ലഭിക്കുമെന്ന് വ്യാജ ട്രാവൽ ഏജന്റ് ഗഗന് ഉറപ്പുനൽകി. ഇതിനെത്തുടർന്ന് തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയുകയും ചെയ്‌തു. പിന്നീട് വിജയിയെ കോൺടാക്ട് ചെയ്തപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നും ഗഗൻ പറഞ്ഞു. താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ ഗഗൻ ചണ്ഡിഗഡ് പോലീസിൽ പരാതി നൽകുകയും ചെയ്തു.

കേസന്വേഷിച്ച ചണ്ഡീഗഡ് പോലീസ് ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശികളായ പുനീത് അഗർവാൾ (39), രാജേഷ് കുമാർ (30) എന്നിവരെ അറസ്റ്റ് ചെയുകയും ചെയ്തു. പ്രതികൾ ഉപയോഗിച്ചിരുന്ന ടാറ്റ ആൾട്രോസ് കാറും, പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഫേസ്ബുക് വഴി കാനഡയിലേക്കും വിദേശ രാജ്യങ്ങളിലേക്കും വിസ തട്ടിപ്പ് നടക്കുന്നത് ഇപ്പോൾ സ്ഥിരം വാർത്തയാണ്. ഇതുപോലത്തെ വ്യാജ ഏജന്റുമാരുടെ കെണിയിൽ പെടാതെ സൂക്ഷിക്കുക.

About The Author

error: Content is protected !!