November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘ഇന്ത്യയിലേക്ക് പോകുമ്പോൾ അതീവശ്രദ്ധ വേണം’; പൗരൻമാ‍ർക്ക് കർശനനിർദ്ദേശം നൽകി കാനഡ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

“പ്രവചനാതീതമായ സുരക്ഷാ സാഹചര്യവും” “തീവ്രവാദത്തിന്റെയും കലാപത്തിന്റെയും അപകടസാധ്യതയും കണക്കിലെടുത്ത്” പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് കാനഡ പൗരന്മാരോട് നിർദ്ദേശിച്ചു. കൂടാതെ അത്യാവശ്യമല്ലാതെ അസമും മണിപ്പൂരും സന്ദർശിക്കരുതെന്നും യാത്രാ മുന്നറിയിപ്പിൽ പറയുന്നു.

സെപ്റ്റംബർ 27-ന് ഏറ്റവും പുതിയതായി അപ്‌ഡേറ്റ് ചെയ്‌ത കനേഡിയൻ ഗവൺമെന്റിന്റെ യാത്രാ ഉപദേശത്തിൽ, തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് ഇന്ത്യയിൽ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും, കഴിയുന്നതും, പാകിസ്ഥാനുമായുള്ള അതിർത്തിയിൽ നിന്ന് 10 കിലോമീറ്ററിനുള്ളിലെ എല്ലാ യാത്രകളും ഒഴിവാക്കാനും യാത്രാ മുന്നറിയിപ്പിൽ പറയുന്നു.

കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും, കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് സെപ്റ്റംബർ 23 ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ കനേഡിയൻ അധികാരികളോട് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നു. എന്നാൽ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ കുറ്റവാളികളെ കാനഡയിൽ ഇതുവരെ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന വസ്തുതയും വിദേശകാര്യ മന്ത്രാലയം കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

About The Author

error: Content is protected !!