https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
ഇടുക്കി സ്വദേശിനി ഷാരോൺ പനക്കലിന് കാനഡ സർക്കാരിന്റെ ആദരം. എല്ലാ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നെത്തി കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ സ്തുത്യർഹമായി സേവനം ചെയുന്ന 30 പേരെ തിരഞ്ഞെടുത്ത് ആദരിക്കാറുണ്ട്. 2022-ൽ ആൽബർട്ട കൗൺസിൽ ഫോർ ഗ്ലോബൽ കോഓപ്പറേഷൻ നടത്തിയ ഇവന്റിൽ പ്രാവശ്യയിലെ ഏറ്റവും നല്ല സ്തുത്യർഹമായ പ്രവർത്തനത്തിന് ആണ് ഷാരോൺ പനക്കലിനെ തെരഞ്ഞെടുത്തത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് എന്നതും ശ്രദ്ധേയമാണ്.
ചേലച്ചുവട് സ്വദേശികളായ റിട്ടയർ അദ്ധ്യാപക ദമ്പതികളായ പനക്കൽ സണ്ണിയുടെയും ലിസിയുടെയും മൂന്നു മക്കളിൽ മൂത്ത മകളാണ് ഷാരോൺ. ചേലച്ചുവട്, ചുരുളി കുളമാവ് നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് അമേരിക്കയിലെ ഏഷ്യൻ യൂണിവേഴ്സിറ്റി ഫോർ വുമെൻസിൽ നിന്ന് ഡിഗ്രിയും ഇംഗ്ലണ്ടിൽ നിന്ന് പി.ജിയും നേടി. കാനഡ കാൽഗറിൽ മീഡിയ ഓഫീസറായിട്ടാണ് ജോലി ചെയുന്നത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കത്തു വഴി ഷാരോണിനെ അഭിനന്ദിച്ചു.
17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജികൾ) കൈവരിക്കാൻ സഹായിക്കുന്ന യുവതി, യുവാക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ആൽബർട്ട കൗൺസിൽ ഫോർ ഗ്ലോബൽ കോഓപ്പറേഷൻ (എസിജിസി) വർഷം തോറും തെരഞ്ഞെടുക്കുന്ന 30 വയസ്സിൽ താഴെയുള്ള 30 പേർക്കാണ് അവാർഡ് നൽകുന്നത്. ലോകത്തെ എല്ലാവർക്കുമായി കൂടുതൽ നീതിയും ന്യായവും സുസ്ഥിരവുമായ സ്ഥലമാക്കി മാറ്റുന്നതിൽ സ്തുത്യർഹമായ പ്രവർത്തനത്തിന് അവരുടെ കമ്മ്യൂണിറ്റി നാമനിർദ്ദേശം ചെയ്യുകയും ഒരു കമ്മിറ്റി ഇതിൽ നിന്ന് ഇവരെ തിരഞ്ഞെടുക്കുകയും ചെയുന്ന 30 മികച്ച യുവതി, യുവാക്കൾക്കാണ് ഈ അവാർഡ് നൽകുന്നത്.
ലോകം കൊവിഡ്-19 പാൻഡെമിക് സൃഷ്ടിച്ച വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, ഈ 30 മികച്ച യുവതി, യുവാക്കൾ പ്രകടിപ്പിക്കുന്ന നേതൃത്വവും കാഴ്ചപ്പാടും പ്രതിബദ്ധതയും കൂടുതൽ നീതിയും ന്യായവും സുസ്ഥിരവുമായ ലോകം ഉറപ്പാക്കുന്നതിനുള്ള ശരിയായ പാതയിലാണ് എന്ന് അവാർഡിന്റെ സംഘാടകർ പറയുകയുണ്ടായി. 2022-ലെ ടോപ്പ് 30 കോഹോർട്ടിന്റെ ആഘോഷ പരിപാടി 2022 ഫെബ്രുവരി 9-ന് വൈകുന്നേരമാണ് വെർച്വൽ ഇവന്റ് ആയി നടന്നത്. ഈ ഇവന്റ് ഗ്രിൻഡ്‌സ്റ്റോൺ തിയേറ്ററിൽ നിന്ന് തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. അന്താരാഷ്ട്ര വികസന മന്ത്രി ഹർജിത് എസ്.സജ്ജൻ അധ്യക്ഷതയിൽ ആണ് സന്ദേശങ്ങൾ നൽകിയത്. ആഫ്രോ-ഫ്യൂഷൻ ബാൻഡായ മെൽഅഫ്രിക്കിന്റെ സംഗീത പ്രകടനവും സംഘടിപ്പിച്ചിരുന്നു.
More Stories
കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും ഇനി ജോലിക്ക് അപേക്ഷിക്കാം സുപ്രധാന തീരുമാനവുമായി സർക്കാർ
കാനഡയിൽ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖല ജീവനക്കാർക്ക് പെയ്ഡ് സിക്ക് ലീവ് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സർക്കാർ
ജിടിഎയിൽ വിൽപ്പനയ്ക്കെത്തിയത് വ്യാജ ജമൈക്കൻ വാഴപ്പഴം ഉപഭോക്താക്കളോട് ജാഗ്രത പുലർത്തണമെന്ന് ജെപി ഫാംസ്