November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ വീടിന്റെ ശരാശരി വില 21% വർധിച്ച് 748,450 ഡോളറിലെത്തി

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡയിലെ വീടുകളുടെ ശരാശരി വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർദ്ധിച്ച് 748,450 ഡോളറിലെത്തി. കാനഡയിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഓരോ ദിവസവും വിറ്റഴിക്കപ്പെടുന്ന വീടുകളുടെ എണ്ണം കൂടുതലാണെന്ന് 100,000-ലധികം റിയൽറ്റേഴ്‌സിനെ പ്രതിനിധീകരിക്കുന്ന കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) പറഞ്ഞു,

കാനഡ ഓരോ വർഷവും നാലുലക്ഷത്തിലധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനാൽ പാൻഡെമിക്കിന്റെ സമയത്തും വീട് വിൽപ്പന കുത്തനെ കൂടുമെന്നതിൽ അതിശയമില്ല. പുതിയ വീടുകളുടെ നിർമാണം ധ്രുതഗതിയിൽ നടക്കുന്നതിനാൽ ഇത് പുതിയ കുടിയേറ്റക്കാർക്ക് വളരെയേറെ ഗുണകരമാണെങ്കിലും വിലവർദ്ധനവ് താങ്ങുന്നതിലും അപ്പുറമാണ്. സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപനമാണ്. പുതിയ കുടിയേറ്റക്കാരെ മുന്നിൽകണ്ട് വീടുകളുടെ വില വർധിക്കും എന്നത് തീർച്ചയാണ്.

ഹൗസിംഗ് മാർക്കറ്റിന് ജനുവരി സാധാരണഗതിയിൽ മന്ദഗതിയിലുള്ള മാസമാണ്. എന്നാൽ, കോവിഡ്-19 ഈ സീസണൽ ട്രെൻഡുകൾ ഇല്ലാതാക്കി. എല്ലായിടത്തും വീടുകളുടെ വില കുത്തനെ ഉയരുമ്പോൾ, രാജ്യത്തുടനീളം അവ ഒരേ വേഗതയിൽ ഉയരുന്നില്ല. ഒന്റാറിയോയും ബ്രിട്ടീഷ് കൊളംബിയയുമാണ് പ്രവിശ്യ വിപണികളിൽ കഴിഞ്ഞ വർഷം നേട്ടമുണ്ടാക്കിയത്. എന്നാൽ ജനുവരിയിൽ കാൽഗരി, ഗ്രെയ്റ്റർ വൻകൂവർ, ഒട്ടാവ എന്നിവടങ്ങളിൽ വിലവർദ്ധനവ് ഉണ്ടാകുകയും വിന്നിപെഗ്, മോൺ‌ട്രിയൽ, ഫ്രേസർ വാലി, ഹാമിൽട്ടൺ-ബർലിംഗ്ടൺ എന്നിവിടങ്ങളിൽ വില കുറയുകയാണുണ്ടായത്.

കഴിഞ്ഞ ജനുവരി മുതൽ ആൽബർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ എന്നിവിടങ്ങളിൽ വില 10 ശതമാനത്തോളം വർധിച്ചു. എന്നാൽ ഈ ഡിമാൻഡ് നിലനിർത്താൻ ആവശ്യമായ വീടുകൾ ഇപ്പോൾ വിൽപ്പനയ്‌ക്കില്ല എന്നാണ് CREA-യുടെ ഓൺലൈൻ ഡാറ്റാബേസായ മൾട്ടിപ്പിൾ ലിസ്റ്റിംഗ് സേവനത്തിൽ പറയുന്നത്. വിൽപ്പനയ്‌ക്കുള്ള വീടുകളുടെ മൊത്തം ഇൻവെന്ററി ജനുവരിയിൽ 1.6 ആയിരുന്നു – ഇത് ഏറ്റവും താഴ്ന്ന നിലയിലാണ്.

ആദ്യമായി വീട് വാങ്ങുന്നവർക്ക് ഈ വിലവർദ്ധനവ് താങ്ങുന്നതിലും അപ്പുറമാണ്. എന്നാൽ ആവശ്യക്കാർ ഏറുന്നതിനാൽ വരും മാസങ്ങളിൽ വീടുകളുടെ വില കുത്തകനെ കൂടുന്ന ട്രെൻഡാണ് ഇപ്പോൾ കാണുന്നത്.

About The Author

error: Content is protected !!