https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ചൈന ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇന്ത്യയിൽ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
ഉത്തരവ് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തി റിപ്പോർട്ട് എയർ സുവിധ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പരിശോധന നടത്തിയ 6000 പേരിൽ 39 രാജ്യാന്തര യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അടുത്ത 40 ദിവസം ഇന്ത്യക്ക് നിർണായകമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.
More Stories
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കാനഡയിൽ വിദ്വേഷ ആക്രമണങ്ങൾ കൂടുന്നു, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകി : ഹരിയാനയിൽ യുവാവ് ആത്മഹത്യ ചെയ്തു