November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ ആസ്ഥാനമായുള്ള കെടിഎഫ് പ്രവർത്തകൻ ഹർദീപ് നിജ്ജാറിനെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ബന്ധമുള്ള കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിനെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിജ്ജാർ ഉൾപ്പെടെ നാല് പേർക്കെതിരെ ജൂലൈ 5 ന് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021 ഒക്ടോബർ 8 -നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. കഴിഞ്ഞ വർഷം ഹിന്ദു പുരോഹിതനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എൻഐഎ കുറ്റപത്രം സമർപ്പിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഹർദീപ് സിംഗ് നിജ്ജാറിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ കെടിഎഫ് ഗൂഢാലോചന നടത്തിയെന്ന കേസിൽ എൻഐഎ അന്വേഷിക്കുന്ന ആളാണ് നിജ്ജാർ. നിജ്ജാർ ഇപ്പോൾ കാനഡയിൽ താമസിക്കുന്നുവെന്നും, ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) പ്രവർത്തകനാണെന്നും,” ഫെഡറൽ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ നീതിക്കുവേണ്ടിയുള്ള സിഖുകാരുടെ വിഘടനവാദവും അക്രമാസക്തവുമായ അജണ്ടയും നിജ്ജാർ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഒളിവിൽപ്പോയ പ്രതിയെ പിടികൂടുന്നതിലേക്കോ, പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നതിനോ, ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ അറിയിച്ചു.

ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തി പഞ്ചാബിലെ സമാധാനം തകർക്കാനും സാമുദായിക സൗഹാർദം തകർക്കാനും കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതികളായ അർഷ്ദീപും നിജ്ജറും ചേർന്ന് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ അറിയിച്ചു.

About The Author

error: Content is protected !!