November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ വിസയ്ക്ക് പണം ആവശ്യപ്പെട്ട് ഇന്ത്യൻ യുവതിയെ ഭർത്താവ് മർദിച്ചതായി പരാതി

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കനേഡിയൻ വർക്ക് പെർമിറ്റ് വിസ ലഭിക്കുന്നതിനായി ട്രാവൽ ഏജന്റിന് പണം നൽകുന്നതിന് മാതാപിതാക്കളിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്താവ് മർദിച്ച് ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് അഹമ്മദാബാദ് സ്വദേശിനിയായ യുവതി പരാതി നൽകി. ജനുവരി 30ന് താൻ വിവാഹം കഴിച്ചതായും ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇതെന്നും യുവതി പരാതിയിൽ പറയുന്നു.

കാനഡയിൽ സ്ഥിരതാമസമാക്കാൻ തന്റെ മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ഭർത്താവ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് യുവതി പറഞ്ഞു. മാതാപിതാക്കൾക്ക് ഈ തുക നൽകാൻ കഴിയില്ലായെന്നും, തുടർന്ന് ഭർത്താവ് തന്നെ മർദിക്കുകയും മാതാപിതാക്കളുടെ അടുത്തേക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കാനഡയിൽ മദ്യം ആവശ്യമായി വരുമെന്നതിനാൽ താൻ അത് ‘പരിശീലിക്കുന്നു’ എന്ന് പറഞ്ഞ് ഭർത്താവ് മദ്യം കുടിക്കാൻ തുടങ്ങിയിരുന്നതായും, മദ്യപിക്കരുതെന്ന് പറഞ്ഞപ്പോൾ പരാതിക്കാരിയെ മർദ്ദിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനെത്തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഭർത്താവിനെതിരെ ഗാർഹിക പീഡന നിയമപ്രകാരം പരാതി നൽകിയിരിക്കുകയാണ് യുവതി.

അന്താരാഷ്‌ട്ര വനിതാ ദിനം ആയി മാർച്ച് 8 ന് ആചരിക്കുകയാണ്. പെണ്ണായി പിറന്നതിലുള്ള അഭിമാനവും സന്തോഷവും ആഘോഷമാവുമ്പോഴും ലോകത്തിൽ പലയിടത്തും, സ്ത്രീകൾ അനുഭവിക്കുന്ന ദുരന്തങ്ങളുടെ ഭാരവും വലുതാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം, അസമത്വം, പീഡനം തുടങ്ങി അവളുടെ ജീവിതത്തിൽ നരകതുല്യമായ അനുഭവങ്ങൾ നൽകുന്ന നിരവധി അവസ്ഥകളുണ്ട്. ഈ അവസ്ഥയിൽ നിന്ന് മാറിയാലേ ഈ ദിനത്തിന് പ്രസക്തിയുണ്ടാവുകയുള്ളൂ. ഈ നൂറ്റാണ്ടിലും അവകാശങ്ങളുടെ അംഗീകാരത്തിനായി നിരന്തരം പോരാടേണ്ട അവസ്ഥയിലാണ് ഇന്ന് സ്ത്രീകൾ. ഇതിൽ മാറ്റം വരേണ്ടത് അത്യാവശ്യമാണ്.

About The Author

error: Content is protected !!