https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും അവിടേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ അക്രമണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു.
കാനഡയിലുള്ള ഇന്ത്യക്കാർ അവിടെയുളള ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വെബ്സൈറ്റിൽ നിർബദ്ധമായും രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങൾ വിഭാഗീയ അക്രമങ്ങൾ, ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ സ്ഥാനപതി കാര്യാലയവും ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ ഹൈക്കമ്മീഷനും കോൺസുലേറ്റ് ജനറലിനും പൗരന്മാരെ ബന്ധപ്പെടുന്നതിനു വേണ്ടിയാണിത്.
ഈ മാസം ആദ്യം, കാനഡയിലെ ഹൈന്ദവ ആരാധാനാലയം ‘കാനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ” ചുവരെഴുത്തുകൾ നിറച്ച് വികൃതമാക്കിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ ഹൈക്കമ്മീഷൻ വിഷയം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉടനടി നടപടിയെടുക്കാൻ കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു.
കാനഡയിൽ 16 ലക്ഷം ഇന്ത്യൻ വംശജരും മറ്റ് ഇന്ത്യൻ പ്രവാസികളുമുണ്ടെന്നാണ് നിലവിലെ കണക്ക്. കനേഡിയൻ ജനസംഖ്യയിൽ 3% ആണിത്.
More Stories
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു ; ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി ഇന്ത്യ
കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകി : ഹരിയാനയിൽ യുവാവ് ആത്മഹത്യ ചെയ്തു