https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഈ വർഷം അവസാനത്തോടെ ആഗോള ജനസംഖ്യ 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. നവംബർ 15ഓടെ ലോകജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യുഎൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2023-ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും തിങ്കളാഴ്ച യു.എൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചൈനയുടെ ജനസംഖ്യ അടുത്ത വർഷം ആദ്യം മുതൽ കുറയാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 2030-ഓടെ ലോക ജനസംഖ്യ 850 കോടിയിലെത്തും, അതുപോലെ 2050-ഓടെ 970 കോടിയായും ജനസംഖ്യ ഉയരും. 2100-ൽ 1040 കോടിയുമാകുമെന്നാണ് അനുമാനം.
ലോക ജനസംഖ്യാ വർധനവിന്റെ പകുതിയിൽ കൂടുതലും മുഖ്യമായി ഫിലിപ്പീൻസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്ഥാൻ, യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ തുടങ്ങി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. ജനസംഖ്യാ സ്പെക്ട്രത്തിന്റെ മറുവശത്ത്, 61 രാജ്യങ്ങളിൽ കുറഞ്ഞത് 1% ജനസംഖ്യ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ബൾഗേറിയ, ലാത്വിയ, ലിത്വാനിയ, സെർബിയ, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ അവരുടെ ജനസംഖ്യയുടെ 20% എങ്കിലും നഷ്ട്ടമാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വടക്കേ അമേരിക്കയിൽ, 2030-കളുടെ അവസാനത്തിൽ അതിന്റെ ഏറ്റവും ഉയർന്ന ജനസംഖ്യയിലെത്തുമെന്നും യുഎൻ പ്രവചിക്കുന്നത്.
More Stories
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു ; ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി ഇന്ത്യ
കാനഡയിൽ വിദ്വേഷ ആക്രമണങ്ങൾ കൂടുന്നു, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം