https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 33.50 ലക്ഷം രൂപ കബളിപ്പിച്ചതിന് നാല് പേർക്കെതിരെ കേസെടുത്ത് ചണ്ഡീഗഡ് പോലീസ്. ഇമിഗ്രേഷൻ സ്ഥാപനത്തിന്റെ മറവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നും, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പ്രതികൾ ഒളിവിൽ പോയതായും പോലീസ് അറിയിച്ചു.
ഇമിഗ്രേഷൻ സ്ഥാപനം നടത്തുന്ന മൻദീപ് സിംഗ്, പവൻ എന്നിവരും പ്രദേശത്ത് ട്രാവൽ ഏജൻസി നടത്തുന്ന രവി ഭാട്ടിയ, സഞ്ജയ് ഭാട്ടിയ എന്നിവരാണ് പ്രതികൾ. ഇവർ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ മഞ്ജിത് കുമാറിൽ നിന്ന് 15.50 ലക്ഷം രൂപയും പഞ്ചാബ് മൊഹാലി സ്വദേശി അനിൽകുമാറിൽ നിന്ന് 18 ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
തൊഴിൽ വിസയിൽ കാനഡയിലേക്ക് പോകാമെന്ന് മഞ്ജിത് കുമാറിനും രവിക്കും പ്രതികൾ വാഗ്ദാനം നൽകിയിരുന്നു കൂടാതെ സ്വിറ്റ്‌സർലൻഡിലേക്കും വാഗ്ദാനം നൽകിയിരുന്നതായി ഇവർ പരാതിയിൽ പറയുന്നു. പ്രതികളിൽ നിന്ന് പണം തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികൾക്കായി അന്വഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. വഞ്ചനാക്കുറ്റത്തിനും 1983ലെ എമിഗ്രേഷൻ നിയമത്തിലെ സെക്ഷൻ 24 പ്രകാരവും പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ