https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
കാനഡയിലേക്ക് സ്ഥിരമായോ താൽക്കാലികമായോ താമസിക്കാൻ ആഗ്രഹിക്കുന്ന ഉക്രേനിയൻ ജനതക്കായി കാനഡ പുതിയ ഇമിഗ്രേഷൻ സ്ട്രീമുകൾ പ്രഖ്യാപിച്ചു. കാനഡയിലേക്ക് താത്കാലികമായി വരാൻ ആഗ്രഹിക്കുന്ന ഉക്രേനിയൻ ജനതക്ക് അടിയന്തര യാത്രയ്ക്കുള്ള അംഗീകാരം കാനഡ നൽകുമെന്നും, കൂടാതെ ഇതിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉക്രേനിയൻസിന്റെ എണ്ണത്തിന് പരിധിയില്ല എന്നുമാണ് ഐആർസിസി മിനിസ്റ്റർ ഷോൺ ഫ്രേസർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷയ്ക്കായി പോർട്ടൽ തുറന്ന് നൽകുമെന്ന് അറിയിച്ചു. സ്ഥിര താമസത്തിനായി ഐആർസിസി പ്രത്യേക ഫാമിലി സ്പോൺസർഷിപ്പ് പ്രോഗ്രാമും നടപ്പിലാക്കും. ഇത് വരും ആഴ്ചകളിൽ ഈ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.
ഫീസും ഭാഷാ മൂല്യനിർണ്ണയവും ഉൾപ്പെടെ മിക്ക വിസ ആവശ്യകതകളും ഒഴിവാക്കക്കുകയും കാനഡയിലേക്ക് വരുന്ന എല്ലാ ഉക്രേനിയക്കാർക്കും ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കഴിയുമെന്നും ഷോൺ ഫ്രേസർ പറഞ്ഞു. കനേഡിയൻ പൗരന്മാരുടെ അടുത്ത കുടുംബാംഗങ്ങൾക്കും സാധുവായ പാസ്‌പോർട്ടുകൾ ഇല്ലാത്ത സ്ഥിര താമസക്കാർക്കും ഐആർസിസി സിംഗിൾ-ജേർണി യാത്രാ രേഖകൾ നൽകും. താൽക്കാലിക റസിഡന്റ് വിസയോ താൽക്കാലിക റസിഡന്റ് പെർമിറ്റോ അല്ലെങ്കിൽ കാനഡയിൽ സ്ഥിരതാമസത്തിനുള്ള അവരുടെ അപേക്ഷ അംഗീകരിച്ചതായി രേഖാമൂലമുള്ള അറിയിപ്പോ ഉണ്ടെങ്കിൽ വാക്സിനേഷൻ എടുക്കാത്ത ഉക്രേനിയക്കാരെ രാജ്യത്ത് പ്രവേശിക്കാൻ കാനഡ അനുവദിക്കും.
കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഉക്രെയ്നിൽ താമസിക്കുന്ന ആളുകൾക്ക് ഐആർസിസി മുൻഗണന നൽകുന്നുണ്ടെന്ന് കനേഡിയൻ സർക്കാർ മുമ്പ് പറഞ്ഞിരുന്നു. കാനഡയിൽ ഏകദേശം 1.4 ദശലക്ഷം ഉക്രേനിയൻ ജനത വസിക്കുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി ഐആർസിസിയുടെ +1-613-321-4243 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഐആർസിസി വെബ് ഫോം ഉപയോഗിച്ച്, അപേക്ഷകർക്ക് അവരുടെ അന്വേഷണത്തിൽ “Ukraine2022” എന്ന കീവേഡ് ചേർക്കാം, അവരുടെ ഇമെയിലുകൾക്ക് മുൻഗണന നൽകുമെന്ന് ഐആർസിസി അറിയിച്ചു.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ