November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വ്യാജ ഇമിഗ്രേഷൻ ഏജന്റുമാർക്കെതിരെ നടപടിക്കൊരുങ്ങി കാനഡ സർക്കാർ

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

കാനഡയിലെ വ്യാജ ഇമിഗ്രേഷൻ ഏജന്റുമാർക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ ഇമിഗ്രേഷൻ നയം. ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് മന്ത്രി സീൻ ഫ്രേസർ, ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റുമാരുടെ കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ നിർവഹിച്ചു. രാജ്യത്തുടനീളമുള്ള കാനഡ ഇമിഗ്രേഷൻ, സിറ്റിസൺഷിപ്പ് കൺസൾട്ടന്റുമാരുടെ ഔദ്യോഗിക റെഗുലേറ്ററാണ് ഇപ്പോൾ കോളേജ്. പണം പ്രതിഫലമായി വാങ്ങുന്ന എല്ലാ കനേഡിയൻ ഇമിഗ്രേഷൻ കൺസൾട്ടന്റുമാരും കോളേജ് ലൈസൻസ് എടുത്തിരിക്കണം. ലൈസൻസ് എടുക്കാനുള്ള പുതിയ യോഗ്യത അടിസ്ഥാനമാക്കിയുള്ള രണ്ടു വർഷത്തെ ഗ്രാജ്വേറ്റ് യൂണിവേഴ്സിറ്റി പ്രോഗ്രാം പൂർത്തീകരിക്കുകയോ, ഇതിനകം തന്നെ ബിരുദം നേടിയിട്ടുള്ള കൺസൾട്ടന്റുമാർക്കോ ഈ പ്രൊഫഷനിൽ ലൈസൻസ് എടുക്കാൻ സാധിക്കു, യോഗ്യതായായുള്ള IELTS നിലവാരം 7 നിന്ന് 8 ആക്കി ഉയർത്തുകയും ചെയ്തു.

കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സ് ആക്ട് പ്രകാരം വ്യാജ കൺസൾട്ടന്റുമാരെ നിയന്ത്രിക്കാനും നടപടി എടുക്കാനും സാധിക്കുമെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. വ്യാജ കാനഡ ഇമ്മിഗ്രേഷൻ ഏജന്റുമാർക്കെതിരെ സ്വമേധയാ അന്വഷണവും റെയ്‌ഡും നടത്തുവാനും, കുറ്റം കണ്ടെത്തിയാൽ ജയിൽശിക്ഷയും കൂടാതെ പൗരത്വം റദ്ധ് ചെയ്‌ത് തിരിച്ചയക്കാനും ഈ ആക്ട് പ്രകാരം സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലൈസൻസില്ലാത്ത കൺസൾട്ടന്റുകളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനും കോളേജിന് കഴിയും. കൺസൾട്ടന്റുകൾക്കായി പുതിയ, നിയമ സംഹിതയും അവതരിപ്പിച്ചു.

കാനഡയിലെ ഇമിഗ്രേഷൻ സംവിധാനത്തിലെ വഞ്ചനയ്‌ക്കെതിരെ പോരാടാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമാണ് പുതിയ കോളേജ്. വഞ്ചനയ്‌ക്കെതിരെ പോരാടുന്നതിന് 50 മില്യൺ ഡോളറിന്റെ നിക്ഷേപവും വഞ്ചനാപരമായ പ്രവർത്തനം തിരിച്ചറിയാൻ അപേക്ഷകരെ സഹായിക്കുന്നതിനുള്ള പുതിയ വിദ്യാഭ്യാസ നയവും ഉൾപ്പെടെയാണിത്. മേൽനോട്ടം ശക്തിപ്പെടുത്താനും കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കാനും കാനഡയിൽ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സംരക്ഷിക്കാനുമുള്ള ഒരു നിർബന്ധിത പ്രതിബദ്ധതയും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.

കാനഡ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എല്ലാ വർഷവും ഇവിടെ സ്ഥിരതാമസമാക്കാനോ സന്ദർശിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നുണ്ട്. ഇതിനുവേണ്ടി, പലരും സഹായത്തിനായി കൺസൾട്ടന്റുകളിലേക്കോ മറ്റ് സേവനങ്ങളിലേക്കോ തിരിയുന്നു. മിക്കവാറും എല്ലാവരും സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ, ചിലർ ഈ വ്യവസ്ഥയെ ചൂഷണം വ്യാജമായി ജനങ്ങളെ ചുഷണം ചെയുന്നു. ഇതിൽ നിന്നും സംരക്ഷണം നൽകുന്നതിനാണ് സർക്കാരിന്റെ ഈ പുതിയ നയം.

കാനഡയിൽ ഇമ്മിഗ്രേഷൻ ഗൈഡൻസ് നൽകാനും ഫീസ് ഈടാക്കാനും രജിസ്റ്റേർഡ് ഇമ്മിഗ്രേഷൻ കൺസൾട്ടന്റ്, ലോയർക്ക് മാത്രമേ സാധിക്കുകയുള്ളൂ. കനേഡിയൻ നിയമ വ്യവസ്ഥിതി അനുസരിച്ച് വ്യാജ ഇമ്മിഗ്രേഷൻ ഏജന്റുമാരെ ഒഴിവാക്കി രജിസ്റ്റേർഡ് ഇമ്മിഗ്രേഷൻ കൺസൾട്ടന്റ്, ലോയറെയോ തെരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഫോൺ വഴിയാണ് നിങ്ങൾ ഇമിഗ്രേഷൻ സഹായത്തിനായി വിളിക്കുന്നതെങ്കിൽ സംസാരിക്കുന്ന വ്യക്തി ലൈസെൻസ്ഡ് കൺസൾട്ടന്റോ , ലൈസെൻസ്ഡ് ലോയറോ ആണെന്ന് ചോദിച്ച് ഉറപ്പ് വരുത്തുക, കൂടാതെ ലൈസെൻസ് നമ്പർ ചോദിക്കാൻ മറക്കാതിരിക്കുക അതുപോലെ തന്നെ ഓഫീസ് വഴിയാണ് ബന്ധപ്പെടുന്നതെങ്കിൽ നിങ്ങൾ സന്ദർശിക്കുന്ന വെക്തി ലൈസെൻസേഡ് കൺസൾട്ടന്റ്, ലൈസെൻസ്ഡ് ലോയർ ആണെന്ന് ചോദിച്ച് ഉറപ്പ് വരുത്തുക. നിങ്ങൾ സഹായത്തിനായി വിളിക്കുന്ന ഇമിഗ്രേഷൻ ലോയർ രജിസ്റ്റേർഡ് ആണോ എന്ന് പരിശോധിക്കാൻ താഴെ കാണുന്ന ലിങ്കിൽ ലോയറുടെ പേര് സേർച്ച് ചെയ്ത് ഉറപ്പ് വരുത്താവുന്നതാണ്.

https://college-ic.ca/protecting-the-public/find-an-immigration-consultant

https://www.cba.org/For-The-Public/Find-A-Lawyer

About The Author

error: Content is protected !!