https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
സന്ദർശക വിസ, താത്കാലിക താമസം, സ്ഥിര താമസം, പൗരത്വം എന്നിവയ്ക്കുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഐആർസിസിയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 155,000 പൊതുപ്രവർത്തകർ 2023 ഏപ്രിൽ പകുതിയോടെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കാനഡ സർക്കാർ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തു.
പൊതുപ്രവർത്തകർക്ക് മെച്ചപ്പെട്ട വേതനവും, വർക്ക് ഫ്രം ഹോം നൽകണമെന്നതാണ് സമരത്തിന്റെ കാതൽ. കൂടാതെ പൊതുപ്രവർത്തകരുടെ വേതനം വർധിപ്പിക്കണമെന്നും യൂണിയനുകൾ പറയുന്നു.
കനേഡിയൻ ഫെഡറൽ പൊതുമേഖലയിലെ ഏറ്റവും വലിയ യൂണിയനായ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (പിഎസ്‌എസി) കണക്കനുസരിച്ച്, അതിലെ ഭൂരിഭാഗം അംഗങ്ങളും പ്രതിവർഷം $40,000-$60,000 CAD സമ്പാദിക്കുന്നു, എന്നിട്ടും അവരിൽ പലരും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഈ മാസം പകുതിയോടെ തൊഴിൽ സമരം കാരണം ഇമിഗ്രേഷൻ അപേക്ഷകർക്ക് IRCC പ്രോസസ്സിംഗിൽ കാലതാമസം നേരിടാൻ സാധ്യത ഉള്ളതായും, ചിലത് പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെട്ടേക്കാമെന്നും സർക്കാർ അറിയിച്ചു. കനേഡിയൻ ഗവൺമെന്റും പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയും (പിഎസ്എസി) തമ്മിൽ ഇപ്പോൾ കരാറുകളിൽ ചർച്ച ചെയ്യകയാണ്. യൂണിയൻ ഓഫ് ടാക്‌സേഷൻ എംപ്ലോയീസ് (യുടിഇ)യും കാനഡ റവന്യൂ ഏജൻസിയും (സിആർഎ) തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 17 മുതൽ 20 വരെയാണ് അവസാന ഘട്ട ചർച്ചകൾ. പണിമുടക്ക് നടന്നാൽ, അത് കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കുകളിൽ ഒന്നായിരിക്കും. അത്തരം തൊഴിൽ നഷ്ടത്തിന്റെ ആഘാതം മറ്റ് സേവനങ്ങൾക്കൊപ്പം സർക്കാർ ആനുകൂല്യങ്ങൾ, നികുതി റിട്ടേണുകൾ, പാസ്‌പോർട്ട് വിതരണം എന്നിവയെ മന്ദഗതിയിലാക്കും.
താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ചില സേവനങ്ങളെ സമരം ബാധിക്കാം:
പ്രോസസ്സിംഗ് ആപ്ലിക്കേഷൻ ,
വ്യക്തികത അപ്പോയ്ന്റ്മെന്റ്സ് അല്ലെങ്കിൽ പൗരത്വ ചടങ്ങുകൾ ഉൾപ്പെടെയുള്ള ഇവന്റുകൾ,
ഇമെയിൽ, ഫോൺ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി IRCC-യെ ബന്ധപ്പെടുന്നത്,
കോൺസുലാർ പൗരത്വവും പാസ്‌പോർട്ട് സേവനങ്ങളും,
കാനഡയിലെ പാസ്പോർട്ട് സേവനങ്ങൾ.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ