November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ അന്തരാഷ്ട്ര വിദ്യാർത്ഥി വിസകളുടെ കാലതാമസം : ഇടപെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

വിസ നടപടിക്രമങ്ങളിൽ കാലതാമസം നേരിടുന്നതായി നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പരാതിപ്പെട്ട സാഹചര്യത്തിൽ, യുഎസ്, യുകെ, കാനഡ എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളിലെ അംബാസഡർ / ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ).

“ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ന്യൂസിലാൻഡ്, പോളണ്ട്, യുകെ, യുഎസ്എ എന്നിവയുമായി ഇടപെടുന്ന മുതിർന്ന എംഇഎ ഉദ്യോഗസ്ഥർ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസകൾ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് ഈ രാജ്യങ്ങളിലെ മിഷൻ മേധാവികളുമായും മുതിർന്ന നയതന്ത്രജ്ഞരുമായും ക്രിയാത്മകമായ ചർച്ചകൾ നടത്തിയാതായി,” വിദേശകാര്യ മന്ത്രാലയം അഫയേഴ്‌സിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. ” കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പഠനം കാലതാമസമില്ലാതെ ഫലപ്രദമാക്കുന്നതിനും, പ്രക്രിയ കൂടുതൽ ലഘൂകരിക്കുന്നതിനും വേഗത്തിൽ ട്രാക്കുചെയ്യുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ ചർച്ചയിൽ ധാരണയായി. സമയക്രമത്തിൽ വിദ്യാർത്ഥി വിസ അപേക്ഷകരുമായി ആശയവിനിമയം നടത്തണമെന്ന് മുതിർന്ന എംഇഎ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

വിസ അനുവദിക്കുന്നത് പരമാധികാര തീരുമാനമായി കണക്കാക്കപ്പെടുന്നതിനാൽ വിദേശ രാജ്യങ്ങളിലെ വിസ വിഷയങ്ങളിൽ സാധാരണയായി സർക്കാർ ഇടപെടൽ ഉണ്ടാകാറില്ലായെങ്കിലും, ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളുടെ എണ്ണം ഉയർന്നതും, കാലതാമസം കൂടുന്നതും ഇടപെടാൻ നിർബന്ധിതരായതായി എന്നാണ് അനൗദ്യോഗികവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സ്റ്റുഡന്റ് വിസ അപേക്ഷകരുടെ എണ്ണം ലഭ്യമല്ലെങ്കിലും, 2021 ജൂലൈയിൽ എംഇഎ പാർലമെന്റിൽ പങ്കിട്ട ഡാറ്റ കാണിക്കുന്നത് യുഎസിൽ 2,11,930 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടെന്നാണ്; യുകെയിൽ 55,465; ഓസ്ട്രേലിയയിൽ 92,383; കാനഡയിൽ 2,15,720; ജർമ്മനിയിൽ 20,810 പേരും. സ്റ്റുഡന്റ് വിസയിൽ വിദേശത്തേക്ക് പോകുന്ന എല്ലാ വിദ്യാർത്ഥികളുടെയും ഡാറ്റ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഇന്ത്യാ ഗവൺമെന്റിന്റെ പക്കലുണ്ടെങ്കിലും, നിലവിൽ വിസക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള ഡാറ്റാബേസ് ലഭ്യമല്ല.

About The Author

error: Content is protected !!