https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
10 വർഷത്തെ ടൂറിസ്റ്റ് വിസ, ഇ-വിസ സൗകര്യം ലഭിക്കുന്നതിൽ നിന്ന് കനേഡിയൻ പൗരന്മാർക്കുള്ള വിലക്ക് തുടരുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിൽ നീണ്ട കാലതാമസവുമായി ബന്ധപ്പെട്ടാണ് ഇ-വിസ സൗകര്യം ലഭിക്കുന്നതിനുള്ള വിലക്ക് തുടരുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം വിലക്കിനുള്ള കാരണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് ആദ്യവാരം മുതൽ കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം ഇന്ത്യ പിൻവലിച്ചിരുന്നു.
156 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് യാത്രാ അംഗീകാരമോ ഇ-വിസയോ നൽകുമ്പോൾ, കാനഡയെ ഈ സൗകര്യത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇ-വിസ സൗകര്യം ലഭ്യമാണെങ്കിലും, കനേഡിയൻമാർക്ക് ദീർഘകാല 10 വർഷത്തെ ടൂറിസ്റ്റ് വിസകളിലേക്കുള്ള പ്രവേശനവും ഉണ്ടായിരിക്കില്ല.
“ഇന്ത്യൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിൽ നീണ്ട കാലതാമസം” ഉള്ളതിനാൽ പരസ്പര നടപടിയായി ഇ-വിസയുമായി ബന്ധപ്പെട്ട തൽസ്ഥിതി നിലനിൽക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. എന്നാൽ കനേഡിയൻ പൗരന്മാർക്ക് ഒരു വർഷം വരെയുള്ള പുതിയ ടൂറിസ്റ്റ് വിസ ലഭിക്കും, എന്നാൽ 10 വർഷത്തെ വിസ ലഭിക്കുന്നതിനുള്ള വിലക്ക് തുടരുകയും ചെയ്യും.
മാർച്ച് ആദ്യം മുതൽ കാനഡ നിരവധി അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കാനഡയിൽ എത്തുന്ന പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് പ്രീ-അറൈവൽ പിസിആർ ടെസ്റ്റ് റിസൾട്ട് നൽകേണ്ടതില്ല. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനകം എടുത്ത നെഗറ്റീവ് ആന്റിജൻ ടെസ്റ്റ് റിസൾട്ട് കാണിച്ചാൽ മതി എന്നുമാണ് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നത്. കാനഡയിൽ എത്തുമ്പോൾ റാൻഡം ടെസ്റ്റിംഗിനായി തിരഞ്ഞെടുക്കപ്പെടുമെങ്കിലും, അത്തരം യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല. ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ എന്നിവ യാത്രാ ആവശ്യങ്ങൾക്കായി കാനഡ അംഗീകരിച്ചതുമാണ്. വാക്സിനേഷൻ എടുക്കാത്തതോ, ഭാഗികമായോ വാക്സിനേഷൻ എടുത്ത യാത്രക്കാർ ഫ്ലൈറ്റിൽ കയറുതിന് മുമ്പ് നെഗറ്റീവ് പരിശോധനാ ഫലം നൽകേണ്ടതുണ്ട്.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ