https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഇമിഗ്രേഷൻ കാനഡയുടെ പ്രോസസ്സിംഗ് ഇൻവെന്ററി ബാക്ക്ലോഗ് ഇപ്പോൾ 2 ദശലക്ഷത്തിലധികം ആയതായി റിപ്പോർട്ടുകൾ. താത്കാലിക, സ്ഥിരതാമസ ബാക്ക്ലോഗ് അപേക്ഷകൾ വർദ്ധിച്ചുവെന്നും, പൗരത്വ ബാക്ക്‌ലോഗ് 400,000 ആയി കുറഞ്ഞുവെന്നും ഐർസിസി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ഏപ്രിൽ 11 വരെയുള്ള കണക്കനുസരിച്ച്, 1.1 ദശലക്ഷത്തിലധികം താൽക്കാലിക റസിഡൻസ് അപേക്ഷകർ പ്രോസസ്സിംഗിനായി അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും, കഴിഞ്ഞ പത്തു മാസം അപേക്ഷകളുടെ ബാക്ക്‌ലോഗ് കൂടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കാനഡ-ഉക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (CUAET) നിലവിൽ വന്നതോടെ താൽക്കാലിക റസിഡന്റ് വിസകൾക്കും വർക്ക് പെർമിറ്റുകൾക്കുമുള്ള ഇൻവെന്ററി അടുത്തിടെ ഗണ്യമായി വർദ്ധിച്ചതായി ഐർസിസി മാധ്യമ വക്താവ് പറഞ്ഞു. നിലവിലുള്ള താൽക്കാലിക റസിഡന്റ് വിസ പ്രക്രിയകൾ വഴി ഉക്രെയ്ൻ ജനതയെ കാനഡയിലേക്ക് കൊണ്ടുവരാൻ ഈ പ്രോഗ്രാം അനുവദിക്കുന്നതിനാലാണ് ഈ വർദ്ധനവ് ഉണ്ടായത്. ഏപ്രിൽ 29 വരെ, ഐആർസിസിക്ക് 180,903 CUAET അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 11-വരെയുള്ള കണക്കനുസരിച്ച്, സ്ഥിരതാമസ ഇൻവെന്ററി ഏകദേശം 530,000 ആയി ഉയർന്നു, മാർച്ചിൽ ഇത് 519,000 ആയിരുന്നു. ഓരോ സ്ഥിരതാമസ വിഭാഗത്തിലും നേരിയ വർദ്ധനവ് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ എക്സ്പ്രസ് എൻട്രി ബാക്ക്ലോഗിൽ കുറവുണ്ടായി.
2020 ഡിസംബർ മുതൽ ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാമിന് (എഫ്‌എസ്‌ഡബ്ല്യുപി) അപേക്ഷകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ജൂലൈയിൽ എല്ലാ ഇൻവെന്ററി പ്രോഗ്രാംമുകളും പുനരാരംഭിക്കുമെന്നും, പുതിയ അപേക്ഷകർക്ക് പ്രോസസ്സിംഗ് സമയം ആറ് മാസമായി മാറുമെന്നും ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു.
അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ, അതിർത്തി നിയന്ത്രണങ്ങൾ, വിദേശത്തെ പരിമിതമായ പ്രവർത്തന ശേഷി, കോവിഡ് -19 ന്റെ ഫലങ്ങൾ എന്നിവ കാരണം ഡോക്യുമെന്റേഷൻ പ്രോസസ്സിംഗ്ന് തടസ്സങ്ങൾ സൃഷ്ടിച്ചു. എന്നാൽ പാൻഡെമിക് സമയത്ത് പ്രോസസ്സ് ചെയ്ത ആപ്ലിക്കേഷനുകളുടെ എണ്ണത്തെക്കുറിച്ചുള്ള ഡാറ്റയും ഐർസിസി പുറത്തുവിട്ടിരുന്നു.
പാൻഡെമിക് മൂലമുണ്ടായ പ്രോസസ്സിംഗ് സമയം കുറച്ച് സാധാരണ നിലയിലാകാൻ ഫെഡറൽ ഗവൺമെന്റ് ഐർസിസി ക്കായി 85 മില്യൺ ഡോളർ നീക്കിയിരിപ്പ് നടത്തിയിരുന്നു. പുതിയ പ്രോസസ്സിംഗ് സ്റ്റാഫിനെ നിയമിക്കുക, അപേക്ഷകൾ ഡിജിറ്റൈസ് ചെയ്യുക, ലോകമെമ്പാടുമുള്ള ഐആർസിസി ഓഫീസുകൾ പുനരാരംഭിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഫെഡറൽ ഗവൺമെന്റ് തുക അനുവദിച്ചത്.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ