November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്ലോഗ് 2.2 ദശലക്ഷമായി കുറഞ്ഞു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്ലോഗ് 2.2 ദശലക്ഷമായി കുറഞ്ഞുവെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ നിന്ന് ലഭിച്ച പുതിയ ഡാറ്റ സൂചിപ്പിക്കുന്നു.

ഡിസംബർ 2 വരെ ഐആർസിസി അപ്ഡേറ്റ് ചെയ്ത വിവരമനുസരിച്ച്, താൽക്കാലിക താമസം, സ്ഥിര താമസം മുതൽ പൗരത്വ അപേക്ഷകൾ വരെയുള്ള മൂന്ന് പ്രധാന വിഭാഗങ്ങളിൽ സ്ഥിര താമസ ഇൻവെന്ററിയിലൊഴികെ രണ്ടിലും കുറവുകൾ ഉണ്ടായി, താൽക്കാലിക റസിഡൻസ് ഇൻവെന്ററിയിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പാൻഡെമിക് ആരംഭിച്ചതിന് ശേഷം അപേക്ഷകളുടെ ബാക്‌ലോഗ് ഗണ്യമായി വർദ്ധിച്ചിരുന്നു.

ഡിസംബർ 2 വരെ എക്‌സ്‌പ്രസ് എൻട്രി പ്രോഗ്രാമുകൾക്കായി 43,326 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്, ഒരുമാസത്തിനിടെ 3,500-ലധികം അപേക്ഷകളുടെ വർദ്ധനവ് ഇതിൽ രേഖപ്പെടുത്തി. എക്‌സ്‌പ്രസ് എൻട്രി പ്രോഗ്രാമുകൾക്കായി അപേക്ഷിക്കുന്ന മൊത്തം ആളുകളിൽ, കനേഡിയൻ എക്‌സ്‌പീരിയൻസ് ക്ലാസിനായി കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 5,000 അപേക്ഷകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2023 മാർച്ച് അവസാനത്തോടെ എല്ലാ ബിസിനസ്സ് ലൈനുകളിലും 50%-ൽ താഴെ ബാക്ക്‌ലോഗ് നേടാനാണ് ഐആർസിസി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നതിന്, 100% ഡിജിറ്റൽ ആപ്ലിക്കേഷനുകളിലേക്കുള്ള മാറ്റം ഐആർസിസി സെപ്റ്റംബർ 23-ന് ആരംഭിച്ചിരുന്നു. കൂടാതെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായി 1,250 പുതിയ ജീവനക്കാരെ നിയമിച്ചും ഐആർസിസി പ്രവർത്തനങ്ങൾ നവീകരിച്ചും ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്കറുകൾ അവതരിപ്പിച്ചും ഐആർസിസി വെബ്‌സൈറ്റിൽ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിച്ചും ബാക്ക്‌ലോഗ് പരിഹരിക്കാനും ഇമിഗ്രേഷൻ സംവിധാനം മെച്ചപ്പെടുത്താനും ഐആർസിസിക്ക് സാധിച്ചു.

About The Author

error: Content is protected !!