https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് 2.6 ദശലക്ഷമായി കുറഞ്ഞു, കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഏകദേശം തൊണ്ണൂറ്റിആയ്യായിരത്തിലധികം അപേക്ഷകൾ കുറഞ്ഞെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള, താൽക്കാലിക താമസം, സ്ഥിര താമസം മുതൽ പൗരത്വ അപേക്ഷകൾ വരെയുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള സമീപകാല ഡാറ്റയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. പാൻഡെമിക് ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് അപേക്ഷകളിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായി 1,250 പുതിയ ജീവനക്കാരെ നിയമിച്ചും ഐആർസിസി പ്രവർത്തനങ്ങൾ നവീകരിച്ചും ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്കറുകൾ അവതരിപ്പിച്ചും ഐആർസിസി വെബ്‌സൈറ്റിൽ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിച്ചും ബാക്ക്‌ലോഗ് പരിഹരിക്കാനും ഇമിഗ്രേഷൻ സംവിധാനം മെച്ചപ്പെടുത്താനും ഡിപ്പാർട്ട്മെന്റിന് സാധിച്ചതായി ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പറഞ്ഞു.
ഇൻവെന്ററി ട്രാക്ക് ചെയ്യുന്നത്തിനായി ഐആർസിസി അടുത്തിടെ ഒരു പുതിയ വെബ്‌പേജ് ആരംഭിച്ചിരുന്നു. ആ വെബ്‌പേജ് ഡാറ്റാ അനുസരിച്ച്, ജൂലൈ 31-ലെ ഐആർസിസിയുടെ ഇൻവെന്ററിയിൽ 2.4 ദശലക്ഷം പേർ ഉണ്ടായിരുന്നു. അതിൽ 1.1 ദശലക്ഷം സർവീസ് സ്റ്റാൻഡേർഡ് ഇൻവെന്ററിയിലും 1.3 ദശലക്ഷം ബാക്ക്‌ലോഗിലുമാണ് ഉള്ളത്. സർക്കാർ വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്‌ത ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ മീഡിയ ഡിപ്പാർട്ട്‌മെന്റിന് നൽകിയിട്ടുള്ള ഡാറ്റയിൽ പ്രകടമായ പൊരുത്തക്കേടാണുള്ളത്. വരും ദിവസങ്ങളിൽ കാര്യമായ വ്യക്തത ഇതിൽ വരും.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ