https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
കനേഡിയൻ സർക്കാർ 2022-2024 ഇമിഗ്രേഷൻ ലെവൽ പ്ലാൻ പ്രഖ്യാപിച്ചു. ഈ വർഷം ഏകദേശം 432,000 പുതിയ പെർമനന്റ് റെസിഡൻസി നൽകുവാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പറഞ്ഞു. ഇമിഗ്രേഷൻ പ്ലാൻ പ്രകാരം വരുന്ന മൂന്ന് വർഷങ്ങളിൽ, കാനഡ കൂടുതൽ സ്ഥിര താമസക്കാരെ സ്വീകരിക്കുമെന്നും 2022 ൽ 431,645 സ്ഥിര താമസക്കാരെയും, 2023: 447,055 പേരെയും 2024: 451,000 പേർക്കും പെർമനന്റ് റെസിഡൻസി നൽകുവാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.
“ഈ ലെവൽ പ്ലാൻ നമ്മുടെ രാജ്യത്തിനും നമ്മുടെ അന്താരാഷ്ട്ര ബാധ്യതകൾക്കും ആവശ്യമാണെന്നും, കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും തൊഴിൽ ക്ഷാമം പരിഹരിക്കുകയും ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു” എന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022-ൽ, ഏകദേശം 56 ശതമാനം പുതിയ കുടിയേറ്റക്കാരെയും എക്‌സ്‌പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം, ടെമ്പററി ടു പെർമനന്റ് റെസിഡൻസ് (TR2PR) സ്ട്രീം എന്നിങ്ങനെയുള്ള ഇക്കണോമിക് ക്ലാസുകൾ വഴി എത്തിക്കുവാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഐആർസിസി എക്‌സ്‌പ്രസ് എൻട്രി പ്രവേശനം താൽക്കാലികമായി കുറയ്ക്കുകയാണെന്ന് ലെവൽ പ്ലാൻ സൂചിപ്പിക്കുന്നു. അതിനാൽ TR2PR പ്രോഗ്രാമിന് കീഴിൽ ഐർസിസി 2022-ൽ 40,000 കുടിയേറ്റക്കാരെയും 2023-ഓടെ അവസാന 32,000 കുടിയേറ്റക്കാരെയും ഈ സ്ട്രീമിന് കീഴിൽ സ്വീകരിക്കും. 2022-ലെ പ്രവേശന ലക്ഷ്യങ്ങളുടെ 24 ശതമാനം ഫാമിലി ക്ലാസ്സിൽ ഉൾപ്പെടും, പിജിപി പ്രോഗ്രാം വഴി 25,000 പേർ എത്തിച്ചേരും.
കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിനായി പ്രതിവർഷം 400,000 കുടിയേറ്റക്കാരെ സ്വാഗതം ചെയ്യും എന്ന പ്രഖ്യാപനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 405,000 പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വീകരിച്ചിരുന്നു. എന്നാൽ ഫ്രീഡം കോൺവോയ് 2022 പ്രതിഷേധങ്ങൾ സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഇതിന്റെ ഭലമായി കുടിയേറ്റ നയങ്ങളിൽ മാറ്റം വരുമെന്ന് പ്രതീഷിച്ചിരുന്നെങ്കിലും ട്രൂഡോ സർക്കാറിന്റെ കുടിയേറ്റ നയങ്ങൾ മുന്നോട്ട് എന്ന്തന്നെയാണ് 2022-2024 ഇമിഗ്രേഷൻ ലെവൽ പ്ലാൻ സൂചിപ്പിക്കുന്നത്.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ