November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഏകദേശം 2.1 ദശലക്ഷം ഇമിഗ്രേഷൻ അപേക്ഷകൾ ബാക്ക്ലോഗ് ഉണ്ടെന്ന് റിപ്പോർട്ട്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ നിന്നുള്ള ഡാറ്റ (ഐആർസിസി)അനുസരിച്ച് രാജ്യത്ത് 2.1 ദശലക്ഷത്തിലധികം അപേക്ഷകൾ ബാക്ക്‌ലോഗ് ഉണ്ടെന്ന് റിപ്പോർട്ട്. പൗരത്വം, കുടിയേറ്റം, താൽക്കാലിക താമസം എന്നിവയ്ക്കുള്ള അപേക്ഷകളാണ് ബാക്ക്‌ലോഗ് ഉള്ളത്. കാനഡ-ഉക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (CUAET) മൂലം താൽക്കാലിക റസിഡൻസ് ഇൻവെന്ററിയും ഇരട്ടിയായതായി ഐആർസിസിയുടെ ഡാറ്റ സൂചിപ്പിക്കുന്നു. ഏപ്രിൽ 11 നും ഏപ്രിൽ 29 നും ഇടയിൽ എല്ലാ താൽക്കാലിക വിസ വിഭാഗങ്ങളിലും ബാക്ക്‌ലോഗ് വർദ്ധിച്ചു.

ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാമിൽ (FSWP) നിന്നുള്ള ഉദ്യോഗാർത്ഥികളെ 2020 ഡിസംബർ മുതൽ ഇമിഗ്രേഷനായി അപേക്ഷിക്കാൻ ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാനഡ-ഉക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (CUAET) നിലവിൽ വന്നതോടെ താൽക്കാലിക റസിഡന്റ് വിസകൾക്കും തൊഴിൽ പെർമിറ്റുകൾക്കുമുള്ള ഇൻവെന്ററിയും വർധിച്ചതായി ഐആർസിസി അറിയിച്ചു. മെയ് 6 വരെ, ഐആർസിസിക്ക് 204,227 CUAET അപേക്ഷകൾ ലഭിക്കുകയും 91,482 എണ്ണം അംഗീകരിക്കുകയും ചെയ്തു. ജനുവരി 1 നും മെയ് 1 നും ഇടയിൽ മൊത്തം 24,645 ഉക്രേനിയക്കാർ കാനഡയിൽ എത്തിയതായി ഐആർസിസി അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി ഐആർസിസിയുടെ വർദ്ധിച്ചുവരുന്ന ഇൻവെന്ററി സൃഷ്ടിച്ച വെല്ലുവിളികൾ തിരിച്ചറിഞ്ഞ കനേഡിയൻ സർക്കാർ ജനുവരി അവസാനത്തിൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതും കൂടുതൽ പ്രോസസ്സിംഗ് സ്റ്റാഫുകളെ നിയമിക്കുന്നതും ഉൾപ്പെടെ, ബാക്ക്‌ലോഗ് പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ചിരുന്നു.

ഐആർസിസിയുടെ അപേക്ഷാ ബാക്ക്‌ലോഗുകളും പ്രോസസ്സിംഗ് സമയങ്ങളും സംബന്ധിച്ച കമ്മിറ്റിയുടെ പുതിയ പഠനത്തിൽ പങ്കെടുക്കാൻ കനേഡിയൻ പാർലമെന്റിന്റെ പൗരത്വത്തിനും കുടിയേറ്റത്തിനുമുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പങ്കെടുത്തു. വർഷാവസാനത്തോടെ ഭൂരിഭാഗം ബിസിനസ്സ് ലൈനുകളിലും പ്രോസസ്സിംഗ് സമയം അവരുടെ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഐആർസിസി ലക്ഷ്യമിടുന്നതായും ഫ്രേസർ കമ്മിറ്റിയെ അറിയിച്ചു.

അപേക്ഷകരുടെ കാത്തിരിപ്പ് സമയം മെച്ചപ്പെടുത്തുന്നതിനുള്ള IRCC യുടെ ശ്രമങ്ങളിൽ കൂടുതൽ ജീവനക്കാരെ ചേർക്കുന്നതും ഇമിഗ്രേഷൻ സംവിധാനം നവീകരിക്കുന്നതും ഉൾപ്പെടെ, നിലവിലെ സംവിധാനം ഡിജിറ്റൈസ് ചെയ്യുന്നത്തിനും 827 മില്യൺ ഡോളർ ബജറ്റിൽ വകയിരുത്തിയതായി ഫ്രേസർ പറഞ്ഞു. പിആർ കാർഡ് പുതുക്കൽ പോലുള്ള ചില ബിസിനസ്സ് ലൈനുകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാൻ IRCC ക്ക് 85 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. പിആർ കാർഡ് പുതുക്കുന്നത് പ്രോസസ്സ് ചെയ്യാൻ ഇപ്പോൾ 65 ദിവസമായി കുറഞ്ഞതായും ഐആർസിസി ഓപ്പറേഷൻസ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡാനിയൽ മിൽസ് അറിയിച്ചു.

About The Author

error: Content is protected !!