November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡയിൽ സൗത്ത് സെറിയിലുണ്ടായ വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിലായിരുന്ന മലയാളി നഴ്സിന് ദാരുണാന്ത്യം. മൂന്നു ദിവസം മുൻപുണ്ടായ വാഹനാപകടത്തിൽ ആയിരുന്നു ശിൽപ ബാബുവിന് പരിക്കേറ്റത്. കോട്ടയം ചാഴിക്കാട്ട് ബാബുവിന്റെ മകളും പാലാ കരൂർ മാറിയപുറം ഡോ. അനിൽ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.

മ്യൂസിക് പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെയാണ് ശില്‍പ്പയെ കാറിടിച്ചത്. സൗത്ത് സെറിയിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും, അതിലൊരു വാഹനം റോഡരികിൽ നില്ക്കുകയായിരുന്ന ശില്പയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ ശിൽപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കാനഡയിൽ സ്റ്റാഫ് നഴ്‌സായിരുന്നു ശില്പ. ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്.

പാലാ ബ്ലൂ മൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനിൽ ചാക്കോ. അനിൽ – ശില്പ ദമ്പതികൾക്ക് രണ്ടു മക്കൾ നോഹ, നീവ്. സംസ്‌കാരം പിന്നീട്.

About The Author

error: Content is protected !!