https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
ടൊറന്റോയിലെ ഈസ്റ്റേൺ, ബെർക്‌ഷെയർ അവന്യൂവിന്റെ തെക്ക് ഭാഗത്തുള്ള ലെസ്ലീവില്ലെ നടപ്പാതക്ക് സമീപം സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് ഉച്ചയ്ക്ക് 1:30 മണിയോടെ പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്ന് ടൊറന്റോ പോലീസ് സ്ഥിതീകരിച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമീപത്തെ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മിസ്സിങ് കേസുകളുമായി ബന്ധമില്ലെന്നും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി അന്വേഷണം നടക്കുന്നുണ്ടെന്നും ടൊറന്റോ പോലീസ് അറിയിച്ചു.
സ്ത്രീയുടെ ശരീരത്തിൽ മാരകമായ ആഘാതമേറ്റതിന്റെ വ്യക്തമായ സൂചനകൾ ഉണ്ടെന്നും, ചില അവയവങ്ങൾ ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, യുവതിക്ക് ഇളം നിറം ചർമ്മവും, അഞ്ചടി രണ്ടിഞ്ച് ഉയരമുണ്ടെന്നും, പ്രായം 20 നും 40 നും ഇടയിലാണെന്ന് കണക്കാക്കുന്നതായും ഹോമിസൈഡ് യൂണിറ്റ് സർജൻ ക്രിസ്റ്റഫർ റൂൾ പറഞ്ഞു.
നീളൻ കൈയുള്ള ചുവന്ന അർമാനി എക്സ്ചേഞ്ച് ഷർട്ടിലുണ്ടായിരുന്ന ലേബൽ ഡിസൈനിന്റെ ചിത്രങ്ങളും, യുവതിയുടെ നഖങ്ങളിലും കാൽവിരലുകളിലും കാണപ്പെടുന്ന “വ്യത്യസ്‌ത രൂപകല്പനയുടെയും നിറത്തിന്റെയും” ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. പൊതുജനങ്ങൾക്കോ, നെയിൽ സലൂണിനോ യുവതിയെ തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ടൊറന്റോ പോലീസ് പറഞ്ഞു.
ഇതിനെകുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ (416) 808-7400 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് (416) 222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
More Stories
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി