https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഞായറാഴ്ച കാൽഗറിയിലെ കാൻമോറിലുണ്ടായ ബോട്ടപകടത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മലയാളികൾ മരിച്ചു.
മലയാറ്റൂർ നീലേശ്വരം വെസ്റ്റ് നടുവട്ടം പൈലിയുടെയും ജാൻസിയുടെയും മകൻ ജിയോ പൈലി (33), കളമശേരി സ്വദേശികളായ ഷാജി വർഗീസ്-ലില്ലി ദമ്പതികളുടെ മകൻ കെവിൻ വർഗീസ് (21) എന്നിവരാണ് മരിച്ചത്. ബോട്ടിൽ നാല് പേർ ഉണ്ടായിരുന്നതായി ആർസിഎംപി സ്ഥിതീകരിച്ചിട്ടുണ്ട്. കാണാതായ അതിരപ്പിള്ളി സ്വദേശി ലിയോ മാത്യുവിനായുള്ള (41) തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
തൃശൂർ സ്വദേശി ജിജോ ജോസഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻമോറിലെ സ്പ്രേ ലേക്ക് റിസർവോയറിൽ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് അപകടം നടന്നത് (രാത്രി 8 മണിക്ക് ഇന്ത്യൻ സമയം). അപകടം എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല. പ്രദേശത്ത് സെൽ ഫോണിന്റെയും റേഡിയോ കവറേജിന്റെയും അഭാവം കാരണം അപകടം അറിയാൻ കാലതാമസമുണ്ടായതിനാൽ രക്ഷാ പ്രവർത്തകർ എത്താനും വൈകി. കാൻമോറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ തെക്ക് മാറിയാണ് സ്പ്രേ ലേക്സ് റിസർവോയർ സ്ഥിതി ചെയുന്നത്.
ജിയോയുടെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് നാലുപേരും സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ജിയോ കാനഡയിൽ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തിയിരുന്നതായും നീലേശ്വരം വെസ്റ്റ് വാർഡ് കൗൺസിലർ ഷിൽബി ആന്റണി പറഞ്ഞു.
കനാനാസ്കിസ് എമർജൻസി സർവിസ്സ് ആൽബർട്ട കൺസെർവഷൻ ഓഫീസർസുമായി സഹകരിച്ച് സെർച്ച് & റെസ്ക്യൂ ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ മൂന്നാമത്തെ വ്യക്തിക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
More Stories
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി