November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവിഡ്-19 : തെറ്റായവിവരങ്ങൾ വ്യാപനത്തിന് ഇടയാക്കുന്നെന്ന് ലോകാരോഗ്യ സംഘടന

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ലോകാരോഗ്യ സംഘടന. തെറ്റായ വിവരങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത് പുതിയ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗ മേധാവി മരിയ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി.

കോവിഡ് മഹാമാരി അവസാനിച്ചതായുള്ള തെറ്റായ പ്രചാരണം ജനങ്ങൾക്കിടയിൽ നടക്കുന്നു. കൂടാതെ ഒമിക്രോണ്‍ വകഭേദം അപകടമില്ലാത്തതാണെന്നും ഇത് അവസാനത്തെ വകഭേദമാണെന്നും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഈ മൂന്ന് വ്യാജ പ്രചരണകൾ വഴി കോവിഡിനെതിരായ പ്രതിരോധ നടപടികളെ അവഗണിക്കാനും, രോഗവ്യാപനമുണ്ടാക്കാനും ഇടയാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ആഗോളതലത്തിൽ പുതിയ കോവിഡ് കേസുകൾ 8 ശതമാനം വർദ്ധിച്ചു. ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ മാർച്ച് ആദ്യം മുതൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ യൂറോപ്പ് മറ്റൊരു കൊറോണ വൈറസ് തരംഗത്തെ അഭിമുഖീകരിക്കുന്നുവെന്ന് നിരവധി വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

About The Author

error: Content is protected !!