https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഹാമിൽട്ടൺ: സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷ് മൂന്നാമത് സ്നേഹസംഗമത്തിനുള്ള ഒരുക്കത്തിൽ. നവംബർ അഞ്ച് ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബിഷപ് റയാൻ കാത്തലിക് സെക്കൻഡറി സ്കൂളിലാണ് പരിപാടി. കിങ് ഡേവിഡ് എന്ന ബൈബിൾ നാടകമാണ് ഇത്തവണത്തെ പ്രധാന പരിപാടി. നൂറിലേറെ കലാകാരന്മാർ വേദിയിലെത്തും. ലൈവ് മ്യൂസിക് ബാൻഡുമുണ്ടാകുമെന്ന് വികാരി ഫാ. ടോമി ചിറ്റിനപ്പള്ളി, കൈക്കാരന്മാരായ ഷെറിൻ ആന്റണി, ജിക്സൺ ജോസ് എന്നിവർ അറിയിച്ചു.
സെന്റ് ജോസഫ് ഇടവകയുടെ ധനശേഖരണാർഥമാണ് പരിപാടി നടത്തുന്നത്. 50 ഡോളറാണ് ടിക്കറ്റ്. വിദ്യാർഥികൾക്ക് 25 ഡോളറാണ് നിരക്ക്. 250 ഡോളറാണ് ആറംഗ കുടുംബത്തിനുള്ള ടിക്കറ്റ്. ജോർജ് വടക്കനാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ. റിയൽറ്റർ ജിഷ തോട്ടമാണ് മെഗാ സ്പോൺസർ.
സ്നാപക യോഹന്നാനും ബെൻഹറും നാടകങ്ങളാണ് മുൻപ് സ്നേഹസംഗമങ്ങളിൽ അവതരിപ്പിച്ചത്. ഇത്തവണ അരങ്ങിലെത്തിക്കുന്ന കിങ് ഡേവിഡിന്റെ രചയിതാവ് തോമസ് പുത്തൻകാലായിലാണ്. സോജൻ മാത്യു എഡിറ്റിങ് നിർവഹിക്കുന്നു.
More Stories
കാനഡയിൽ മലയാളിയായ ആരോൺ ജോസഫിന്റെ മരണത്തിൽ അസ്വഭാവികത
വീണ്ടും അജ്ഞാത കുഴിമാടങ്ങൾ ; ഞെട്ടിത്തരിച്ച് കാനഡ
ഹൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക പെരുന്നാള്‍ കൊടിയേറി.